30 May 2026 10:33 AM IST
Summary
വീടുകളിലെ എൽപിജി ഉപയോഗം, ജൂൺ ഒന്നു മുതലുള്ള പ്രധാന മാറ്റങ്ങൾ അറിയാം
എൽപിജി ഉപയോഗിക്കുന്നുണ്ടോ? ജൂൺ ഒന്നു മുതൽ ചില മാറ്റങ്ങൾ. 'ഒരു കുടുംബത്തിന് ഒരു കണക്ഷൻ നിർബന്ധമാകും. പിഎൻജി കണക്ഷനുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ എൽപിജി കണക്ഷനുകൾ കുറയ്ക്കും.മാർച്ച് അവസാനത്തോടെ 6.5 ലക്ഷം പുതിയ പിഎൻജി കണക്ഷൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ 33.5 കോടി പേർ എൽപിജി കണക്ഷൻ ഉപയോഗിക്കുമ്പോൾ പിഎൻജി ഉപയോക്താക്കൾ 1.64 കോടി മാത്രമാണ്. അതുകൊണ്ട് തന്നെ ജൂൺ മാസത്തോടെ കർശനമായ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
പുതുക്കിയ നിയമപ്രകാരം, ഇതിനകം പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഗാർഹിക സിലിണ്ടറുകളുടെ ദുരുപയോഗം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി എണ്ണ വിപണന കമ്പനികൾ ഒരേസമയം പിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന വീടുകളുടെ പട്ടിക തയ്യാറാക്കുകയാണ്.
ഭേദഗതി ചെയ്ത എൽപിജി നിയമങ്ങൾ പ്രകാരം, ഒരേ വിലാസത്തിൽ രണ്ട് കണക്ഷനുകളും കൈവശം വയ്ക്കുന്നത് നിരോധിച്ചേക്കും. അവരുടെ പ്രദേശത്ത് പിഎൻജി പൈപ്പ്ലൈൻ പദ്ധതി ഉള്ളവർ നിശ്ചിത കാലയളവിനുള്ളിൽ പിഎൻജിയിലേക്ക് മാറിയില്ലെങ്കിൽ എൽപിജി വിതരണം താൽക്കാലികമായി തടയാം എന്നും സൂചനയുണ്ട്.
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളും എണ്ണ വിതരണ കമ്പനികളും ഇപ്പോൾ തന്നെ ഡിജിറ്റൽ ഡാറ്റാബേസുകൾ പൂർണ്ണമായും സംയോജിപ്പിച്ചിട്ടുണ്ട്. പുതിയതായി പിഎൻജി കണക്ഷൻ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ഉപയോക്താക്കളോട് എൽപിജി കണക്ഷൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളും എണ്ണ വിതരണ കമ്പനികളും ഇപ്പോൾ തന്നെ ഡിജിറ്റൽ ഡാറ്റാബേസുകൾ പൂർണ്ണമായും സംയോജിപ്പിച്ചിട്ടുണ്ട്. പുതിയതായി പിഎൻജി കണക്ഷൻ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ഉപയോക്താക്കളോട് എൽപിജി കണക്ഷൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ ഉപഭോക്താക്കൾക്ക് അവരുടെ എൽപിജി കണക്ഷൻ പുനസ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പിഎൻജി ആക്സസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് താമസം മാറിയാൽ എൽപിജി കണക്ഷനുകൾ വീണ്ടും സജീവമാക്കാനാകും.
എൽപിജി സിലിണ്ടർ കിട്ടാൻ വൈകും
ഈ മാസം മുതൽ, സജീവമായ പിഎൻജി പൈപ്പ്‌ലൈനുകൾ ഉള്ള വീടുകൾ ഗാർഹിക എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും സിലിണ്ടര്ർ നിറക്കുന്നതിനും നിയന്ത്രണമുണ്ട്.
ഇന്ധന വിതരണ ക്ഷാമം പരിഹരിക്കാനും ദുരുപയോഗം തടയാനുമായി എൽപിജി വിതരണ കാലാവധി ഉയർത്തി. നഗരങ്ങളിലെ ഉപയോക്താക്കൾക്ക് എൽപിജി റീഫില്ലിങ് കാലയളവ് 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമങ്ങളിൽ ഇത് 45 ദിവസമായും നീട്ടിയിട്ടുണ്ട്.വീടുകളിൽ ഒരു വർഷം 12 സബ്സിഡി ഗാർഹിക സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ. അധിക സിലിണ്ടറുകൾക്ക് വിപണി വില ഈടാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
