image

14 Feb 2026 11:16 AM IST

India

ലുലു ഓഹരി ഉടമകൾക്ക് ലാഭവിഹിതം,ജിസിസി രാജ്യങ്ങളിൽ 50 പുതിയ സ്റ്റോർ വരുന്നു

MyFin Desk

lulu retail reports 12.4% growth, declares dividend to shareholders
X

Summary

ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു. 50 പുതിയ സ്റ്റോർ വരുന്നു


ജിസിസിയിലെ ഏറ്റവും വലിയ റീട്ടെയിലറായ ലുലു റീട്ടെയിൽ ഹോൾഡിംഗ്‌സിന് റെക്കോഡ് വരുമാനം. 2025ൽ 790 കോടി ഡോളറാണ് വരുമാനം. വാർഷികാടിസ്ഥാനത്തിൽ 4.1 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്. സ്റ്റോർ വിപുലീകരണവും ഇ-കൊമേഴ്‌സ് രംഗത്തെ വളർച്ചയും ഇതിന് കാരണമായി. അറ്റാദായം 20.5 മില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തേക്കാൾ ഇത് അല്പം കൂടുതലാണ്. ഓൺലൈൻ വിൽപ്പനയിൽ വർഷം തോറും 38.6 ശതമാനമാണ് വർധന. നാലാം പാദത്തിൽ 51.8 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബിസിനസ് വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് ലുലു. അടുത്ത ഘട്ടത്തിൽ ലുലു ഗ്രൂപ്പ് ദുബായിൽ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷനായി പ്രത്യേക ഓഫീസ് ആരംഭിക്കും.കമ്പനി ഒരു ഓഹരിക്ക് 3.5 ഫിൽസ് എന്ന രീതിയിൽ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നിർദ്ദേശിച്ചിട്ടുണ്ട്.

2025-ൽ നിക്ഷേപകർക്കുള്ള ലാഭവിഹിതം 1785 കോടി രൂപയാണ്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലായി മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 267 ഉയർത്താൻ ലുലു ഒരുങ്ങുകയാണ്. ജിസിസി രാജ്യങ്ങളിൽ ഔട്ട്ലെറ്റ് ഉയർത്തുന്നതിൻ്റെ ഭാഗമായി 2026 നും 2028 നും ഇടയിൽ 50 പുതിയ സ്റ്റോറുകൾ കൂടി തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.