image

16 Oct 2025 2:52 PM IST

India

ഒരു ഗ്രാമമാണ് ; ആകെയുള്ളത് 20000 കുടുംബങ്ങൾ, സ്ഥിര നിക്ഷേപം മാത്രം 7,000 കോടി രൂപ

MyFin Desk

ഒരു ഗ്രാമമാണ് ; ആകെയുള്ളത് 20000 കുടുംബങ്ങൾ,   സ്ഥിര നിക്ഷേപം മാത്രം 7,000 കോടി രൂപ
X

Summary

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിൽ


ചെറിയ ഗ്രാമമാണ്. പക്ഷേ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം. ഇവിടെ ആളുകളുടെ സ്ഥിരനിക്ഷേപം മാത്രം 7,000 കോടി രൂപയോളം വരും. ആകെ താമസിക്കുന്നത് 32,000 ആളുകളും.ഗുജറാത്തിലെ മധാപറാണ് ആ ഗ്രാമം. ഏഷ്യയിലുടനീളമുള്ള ഗ്രാമങ്ങളിൽ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം കൂടെയാണിത്.

ഗ്രാമത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും പ്രവാസികളാണ്. 65 ശതമാനം പേരും പ്രവാസ ജീവിതം നയിക്കുന്നു. മിക്കവരും ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് മിക്കവരും താമസിക്കുന്നത്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവരുമുണ്ട്. ആകെ 20000 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങൾ

വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പണം എത്തുന്നത് ഗ്രാമത്തിൽ വലിയ വികസനവും കൊണ്ടുവന്നിട്ടുണ്ട്. വിശാലമായ റോഡുകളും മികച്ച സ്‌കൂളുകളും കോളേജുകളും ആരോഗ്യ കേന്ദ്രങ്ങളുമൊക്കെ ഇവിടെയുണ്ട്. എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, പി‌എൻ‌ബി എന്നിവയുൾപ്പെടെ പതിനേഴു പ്രധാന ബാങ്കുകൾക്കാണ് മധാപറിൽ ശാഖകളുള്ളത്.

പൊതുഗതാഗത സംവിധാനങ്ങൾക്കും മറ്റുമായുള്ള സംഭാവനയുടെ വലിയ പങ്ക് ആഫ്രിക്കയിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എൻ‌ആർ‌ഐകളിൽ നിന്നാണ്. വിദേശത്താണ് താമസമെങ്കിലും കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമല്ല നാടിൻ്റെ വികസനം കൂടി ലക്ഷ്യമിട്ട് പണം അയക്കുന്നവരാണ് ഇവിടുത്തെ പ്രവാസികൾ എന്നാണ് ഗ്രാമീണരുടെ ഭാഷ്യം.