image

31 Jan 2024 8:54 AM GMT

India

ഗുണനിലവാരമില്ലാത്ത 2 ലക്ഷം ഉൽപ്പന്നങ്ങൾ നീക്കം ചെയ്‌ത് മീഷോ

MyFin Desk

meesho removed 2 lakh products to ensure quality
X

Summary

  • ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കാനാണ് നടപടി
  • 3-ൽ താഴെ സ്റ്റാർ റേറ്റുചെയ്ത സാധനങ്ങൾ ഫീഡിൽ നിന്ന് പുറത്തെടുക്കും
  • ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ശക്തിയിൽ മീഷോ കൂടുതൽ നിക്ഷേപം നടത്തി


ഗുണനിലവാര പരിശോധനക്ക് ശേഷം 2 ലക്ഷം ഉൽപ്പന്നങ്ങൾ മീഷോ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. പ്രധാനമായും ചെറുകിട വിൽപ്പനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ ബ്രാൻഡ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന മീഷോ, ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കാനാണ് ഈ നടപടി എടുത്തിരിക്കുന്നത്. ഉപഭോക്താക്കളുടെ റേറ്റിങ്ങുകൾ, അഭിപ്രായങ്ങൾ, പ്രോഡക്റ്റ് റിട്ടേൺ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നത്. റേറ്റിങ്ങുകൾ പൊതുവേ കുറഞ്ഞ ഉൽപ്പന്നങ്ങളുടെ വിസിബിലിറ്റി കുറയ്‌ക്കാനും കമ്പനി പദ്ധതിയിടുന്നു. ഗുണനിലവാര നിയന്ത്രണങ്ങൾ കർശനമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനാണ് മീഷോ നടപടികളിലൂടെ ലക്ഷ്യമാകുന്നത്.

കഴിഞ്ഞ വർഷം ഡെലിവറി ചെയ്ത ഉൽപ്പന്നങ്ങൾക്ക് ലഭിച്ച റേറ്റിംഗിൽ 35 ശതമാനം വർധനവാണ് മീഷോ രേഖപ്പെടുത്തിയത്. ഉൽപ്പന്ന ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും തുടർച്ചയായ വർദ്ധനവ് ഉറപ്പാക്കുന്നത്തിന് കഴിഞ്ഞ ആറ് മാസത്തിനിടെ, കുറഞ്ഞ റേറ്റിംഗ് ഉള്ള ഉൽപ്പന്നങ്ങളുടെ വിസിബിലിറ്റി 15 ശതമാനം ഇടിവ് പ്ലാറ്റ്‌ഫോം രേഖപ്പെടുത്തി. അടുത്ത 6 മാസത്തിനുള്ളിൽ ഇത് 20 ശതമാനം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും ആവർത്തിച്ച് 3-ൽ താഴെ സ്റ്റാർ റേറ്റുചെയ്ത സാധനങ്ങൾ ഫീഡിൽ നിന്ന് പുറത്തെടുക്കുന്നതായും, ഗുണനിലവാര പരിശോധനകൾ ശക്തിപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ശക്തിയിൽ മീഷോ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നും മീഷോ പറഞ്ഞു.

2023 ഓഗസ്റ്റിൽ, മീഷോ അതിൻ്റെ ട്രസ്റ്റ് അഷ്വറൻസ് റിപ്പോർട്ട് അനാച്ഛാദനം ചെയുകയും ഏകദേശം 42 ലക്ഷം വ്യാജവും നിരോധിതവും ആയ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗുകൾ നീക്കം ചെയുകയും ചെയ്തിരുന്നു.

"സാങ്കേതികവിദ്യയിൽ തുടർച്ചയായി നിക്ഷേപിക്കുകയും ഗുണനിലവാര പരിശോധനകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ മൊത്തത്തിലുള്ള ഗുണനിലവാരവും ഉപഭോക്തൃ അനുഭവവും ഉയർത്തുന്നതിലേക്ക് ഞങ്ങൾ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി.

“ഒരു വിൽപ്പനക്കാരൻ്റെ ഉൽപ്പന്നം സ്ഥിരമായി മോശം റേറ്റിംഗുകളും അവലോകനങ്ങളും നേടുകയാണെങ്കിൽ, ഞങ്ങളുടെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാര നിലവാരം നിലനിർത്താൻ സഹായിക്കുന്നതിന് ഉൽപ്പന്നം പ്ലാറ്റ്‌ഫോമിൽ നിന്ന് ഡീലിസ്റ്റ് ചെയ്യും,” എന്ന് കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.