11 Dec 2025 3:59 PM IST
Summary
ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ്
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്താന്‍ മെക്‌സിക്കോ തീരുമാനിച്ചു. 50 ശതമാനം താരിഫ് വര്‍ധനയ്ക്ക് സെനറ്റ് അംഗീകാരം നല്‍കി. ഈ പുതിയ താരിഫുകള്‍, 2026 ല്‍ പ്രാബല്യത്തില്‍ വരും. ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ്.
അടുത്ത വര്‍ഷം മുതല്‍, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ പാര്‍ട്സ്, തുണിത്തരങ്ങള്‍, സ്റ്റീല്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് മെക്‌സിക്കോ 50% വരെ തീരുവ ചുമത്തും. മറ്റ് സാധനങ്ങളുടെ താരിഫ് 35% ആയി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 5 ശതമാനത്തിനടുത്താണ് താരിഫ്.
യുഎസ് മാതൃക പിന്തുടര്‍ന്ന് മെക്‌സിക്കോയും പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് താരിഫ് വര്‍ധിപ്പിച്ചത്. ഈ താരിഫ് വര്‍ദ്ധനവിനെ ബിസിനസ്സ് ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
