13 Dec 2025 6:20 PM IST
Summary
125 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്ക് 'പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗര് യോജന' എന്ന പേര് നല്കാന് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
ഗ്രാമീണ മേഖലയില്‍ വര്‍ഷം 125 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന പൂജ്യ ബാപ്പു റോസ്ഗര് യോജന ബില്‍ കേന്ദ്രം ഇടന്‍ നടപ്പിലാക്കും. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയര്‍ത്താനും നീക്കമുണ്ട്. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ നീക്കിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ആദ്യമായി രാജ്യത്ത് നടപ്പാക്കിയത്. ഇത് 2009ല്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. ഗ്രാമീണ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കെ നില്ക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവില്‍ 15.4 കോടി പേര് പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
