19 Feb 2026 4:02 PM IST
എഐ, ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ച് അംബാനി, മുടക്കുന്നത് 10 ലക്ഷം കോടി രൂപ
MyFin Desk
Summary
മുടക്കുന്നത് 10 ലക്ഷം കോടി രൂപ. സ്വകാര്യ മേഖലയിൽ നിന്ന് രാജ്യത്തെ എഐ മേഖലയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് മുകേഷ് അംബാനി
രാജ്യത്ത് എഐ രംഗത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് അംബാനി. ജിയോ , റിലയൻസ് എന്നിവ വഴി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ എഐ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്ത ഏഴ് വർഷത്തിനുള്ളിലാണ് രാജ്യത്ത് വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ എഐ ഉച്ചകോടിയിൽ ആയിരുന്നു പ്രഖ്യാപനം.
രാജ്യത്ത് എഐ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് മുകേഷ് അംബാനി സൂചിപ്പിച്ചു. എഐ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഉയർന്ന വൈദഗ്ധ്യവുമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അംബാനി പറഞ്ഞു.ഏറ്റവും മികച്ച എഐ കണ്ടുപിടിത്തങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പുതിയ അവസരങ്ങളുമായി എഐ സാങ്കേതികവിദ്യ ഇന്ത്യയെ പുതിയ ഒരു യുഗത്തിലേക്ക് നയിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
വമ്പൻ ഡാറ്റ സെൻ്ററുകൾ വരും
എഐ മുന്നേറ്റത്തിന് ഇന്ത്യൻ ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ഐഐടികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി റിലയൻസും ജിയോയും ചേർന്ന് പ്രവർത്തിക്കുമെന്ന് അംബാനി ചൂണ്ടിക്കാട്ടി. വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ എഐ സൊല്യൂഷനുകൾക്കായി റിലയൻസ് ശ്രമിക്കും. ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവുകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇപ്പോൾ എഐ വികാസിപ്പിക്കുന്നതിന് രാജ്യത്തുള്ള പ്രധാന വെല്ലുവിളിയെന്ന് അംബാനി വ്യക്തമാക്കി. ജാംനഗറിൽ വമ്പൻ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ പദ്ധതിയിടുകയാണ് കമ്പനി. ഇന്ത്യയുടെ എഐ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ നിക്ഷേപങ്ങൾ.
പഠിക്കാം & സമ്പാദിക്കാം
Home
