13 Aug 2026 10:48 AM IST
Summary
ടാറ്റ ഗ്രൂപ്പിൻ്റെ ഭരണ സിരാകേന്ദ്രം ഒഴിയാൻ സന്നദ്ധത അറിയിച്ച് എൻ ചന്ദ്രശേഖരൻ. പകരം ഇനിയാര്?
ടാറ്റ ഹൗസിൻ്റെ ഭരണ സിരാകേന്ദ്രമായ ബോംബൈ ഹൗസ് ഒഴിയാൻ എൻ.ചന്ദ്രശേഖർ. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി അറിയിച്ചുകൊണ്ട് ഡയറക്ടർ ബോർഡിന് കത്തയച്ചതിനു പിന്നാലെയാണ് നടപടി. എന്നാൽ 2027 ൽ കാലാവധി തീരും വരെ ചെയർമാൻ സ്ഥാനത്ത് തുടരും എന്നാണ് സൂചന. ടാറ്റ ട്രസ്റ്റ് ബോർഡുമായുള്ള അഭിപ്രായ ഭിന്നതകൾ ഉൾപ്പെടെയുള്ള കാരണങ്ങളാണ് ചന്ദ്രശേഖരൻ്റെ രാജിയിലേക്ക് നയിച്ചത്. 2027 ഫെബ്രുവരിക്ക് ശേഷം ഗ്രൂപ്പിനെ ആരു നയിക്കും എന്നത് ടാറ്റ കമ്പനികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ജീവനക്കാർക്കു മാത്രമല്ല നിക്ഷേപകർക്കും ബിസിനസ് പങ്കാളികൾക്കും പുതിയ നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത പ്രധാനമാണ്.
ചന്ദ്ര ശേഖറിൻ്റെ രാജി വാർത്ത വന്നതിന് തൊട്ടുപിന്നാലെ ടാറ്റ ഓഹരികളിൽ പലതും സമ്മർദ്ദത്തിലായി. സോഫ്റ്റ്‌വെയർ മുതൽ സ്റ്റീൽ , സെമികണ്ടക്ടർ , വ്യോമയാനം തുടങ്ങി വിവിധ മേഖലകളിൽ ബിസിനസുകളുള്ള 40000 കോടി ഡോളറിന്റെ സാമ്രാജ്യമാണ് ടാറ്റ ഗ്രൂപ്പ്.
ചന്ദ്രശേഖറിൻ്റെ രാജി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ബോംബെ ഹൗസിൽ ഉച്ചകഴിഞ്ഞ് പ്രത്യേക യോഗം ക്രമീകരിച്ചിരുന്നു. ചന്ദ്രശേഖരൻ ജീവനക്കാരുമായി സംസാരിച്ചു. ടാറ്റ മോട്ടോഴ്‌സ് ബോർഡ് മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തു.നോയൽ ടാറ്റ മറ്റ് മീറ്റിംഗുകളിൽ തിരക്കിലായിരുന്നു. വ്യാഴാഴ്ച ടാറ്റ ട്രസ്റ്റ്സ് ബോർഡ് മീറ്റിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നു. മീറ്റിംഗിന് മുന്നോടിയായാണ് ചന്ദ്രശേഖരൻ്റെ രാജി. യഥാർത്ഥത്തിൽ, ടാറ്റ സൺസിന്റെ ബോർഡിൽ ഡയറക്ടറായി ചന്ദ്രയെ പുതുക്കുന്നത് ഡയഖക്ടർ ബോർഡ് പരിഗണിക്കാനിരിക്കുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
