10 April 2026 5:47 PM IST
കടന്ന് പോകുന്നത് വെല്ലുവിളി ഘട്ടത്തിലൂടെ, ജീവനക്കാർക്ക് മുന്നറിയിപ്പുമായി എൻ ചന്ദ്രശേഖരൻ, നഷ്ടം കനത്തേക്കും
MyFin Desk
Air India New Ticket Rate
Summary
നഷ്ടം കനത്തേക്കും. വെല്ലുവിളിയുടെ ഘട്ടത്തിലൂടെയാണ് എയർ ഇന്ത്യ കടന്നുപോകുന്നത് എന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ.
എയർ ഇന്ത്യ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. വ്യോമയാന രംഗം കനത്ത പ്രതിസന്ധി നേരിടുകയാണ്. പ്രക്ഷുബ്ധമായ കാലഘട്ടമാണിതെന്നും എൻ. ചന്ദ്രശേഖരൻ ജീവനക്കാരോട് പറഞ്ഞു. ജീവനക്കാരോട് അവരവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഭാവി ശോഭനമാണെങ്കിലും ശക്തമായ അടിത്തറ യുണ്ടെങ്കിലും, നമ്മൾ വെല്ലുവിളി നിറഞ്ഞ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിക്കുകയായിരുന്നു ചന്ദ്രശേഖരൻ.
എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷ വളരെ പ്രധാനമാണ്. അത് വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും ചന്ദ്രശേഖരൻ ജീവനക്കാരെ ഓർമിപ്പിച്ചു. എഞ്ചിനീയറിംഗ്, പരിശീലനം, ഉപഭോക്തൃ അനുഭവം എന്നിവയിലെല്ലാം ജീവനക്കാർ എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ് എന്നും ചെയർമാൻ പറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം എയർ ഇന്ത്യ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. 2026 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 31 വരെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലേക്കുള്ള ഷെഡ്യൂൾ 70 ശതമാനം കുറച്ചു. റൂട്ട് മാറ്റലും വ്യോമാതിർത്തി നിയന്ത്രണവും ഇന്ധനച്ചെലവ് കുത്തനെ ഉയരാനും കാരണമായി. സംഘർഷത്തിന്റെ ആദ്യ മൂന്ന് ആഴ്ചകൾക്കുള്ളിൽ മാത്രം ഏകദേശം 2,500 വിമാനങ്ങളാണ് റദ്ദാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
