6 Jan 2026 11:34 AM IST
Nestle SMA Baby Formula : ഇത് കുഞ്ഞുങ്ങൾക്ക് നൽകാനാകില്ല! ചില ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് നെസ്‍ലെ
MyFin Desk
Summary
എല്ലാ ഇൻഫൻ്റ് ഉൽപ്പന്നങ്ങളിലും വിഷാംശമുണ്ടോ? ചില ഫോർമുല മിൽക്ക് ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് നെസ്‍ലെ . തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഏതൊക്കെ?
ആഗോള എഫ്എംസിജി കമ്പനിയായ നെസ്‌ലെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവ ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ചില ഇൻഫന്റ് ഫോർമുല ഉൽപ്പന്നങ്ങൾ പിൻവലിക്കുകയാണ് . ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാവുന്ന സെറുലൈഡിൻ്റെ സാന്നിധ്യം ഉണ്ടാകാം എന്നതിനാലാണിത്. നിലവിൽ യൂറോപ്പ്യൻ വിപണിയിൽ നിന്നാണ് ഉൽപ്പന്നം തിരിച്ചു വിളിക്കുന്നതെങ്കിലും പല കമ്പനികളുടെയും ഇൻഫൻ്റ് ഫോർമുല എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.
ഉൽപ്പന്നങ്ങൾ ഏതൊക്കെ?
കമ്പനിയുടെ എസ്‌എംഎ ഇൻഫന്റ് ഫോർമുലയുടെയും ഫോളോ-ഓൺ ഫോർമുലയുടെയും പ്രത്യേക ബാച്ചുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. സെറ്യൂലൈഡ് അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഈ ഫോർമുല മിൽക്ക് നൽകിയാൽ കുഞ്ഞുങ്ങൾക്ക് ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാം. എസ്എംഎ ഇൻഫൻ്റ് ഫോർമുല ഉൽപ്പന്നങ്ങളിൽ എസ്എംഎ പ്രോ, എസ്എംഎ അഡ്വാൻസ്ഡ്, ലിറ്റിൽ സ്റ്റെപ്സ് എന്നീ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.
അതേസയമം ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി അറിയിച്ചു. കുഞ്ഞുങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിക്കുന്നത്. മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി കമ്പനി വ്യക്തമാക്കി.
ഓഹരിയിൽ ഇടിവ്
ഇന്ത്യൻ വിപണിയിലെ നെസ്ലെയുടെ പ്രവർത്തനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്ന് സൂചനകളൊന്നുമില്ല. രാവിലെ 11 .30 ഓടെ നെസ്ലെ ഇന്ത്യ ഓഹരികൾ 0 .6 ശതമാനം ഇടിഞ്ഞ് 1306 .50 രൂപ നിലവാരത്തിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
