image

13 Dec 2025 4:17 PM IST

India

പുതിയ തൊഴിൽ നിയമങ്ങൾ സ്ത്രീകളെ മുൻനിരയിൽ കൊണ്ടുവരുമോ?

MyFin Desk

പുതിയ തൊഴിൽ നിയമങ്ങൾ സ്ത്രീകളെ മുൻനിരയിൽ കൊണ്ടുവരുമോ?
X

Summary

2023-24 ല്‍ വനിതാ തൊഴിലാളികളുടെ എണ്ണത്തിൽ 41.7 ശതമാനം വർദ്ധന രേഖപ്പെടുത്തി


ഈ വര്‍ഷം നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്ന നാല് തൊഴില്‍ നിയമാവലികള്‍, തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് റിപ്പോർട്ട്. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ലോയേഴ്സ്, നിയമ സ്ഥാപനമായ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് പരാമർശം.

ഇന്ത്യയുടെ നിയമ ചട്ടക്കൂട് സാമൂഹിക മാറ്റത്തിനൊപ്പം വികസിച്ചിട്ടുണ്ടെന്നും 2017-18 ല്‍ 23.3 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 41.7 ശതമാനമായി സ്ത്രീ തൊഴില്‍ ശക്തി നിരക്ക് ഉയര്‍ന്നതില്‍ ഇത് പ്രതിഫലിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

1961 ലെ പ്രസവാനുകൂല്യ നിയമം, 2013 ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന നിയമം തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത നിയമങ്ങളും മിഷന്‍ ശക്തി, നവ്യ, വൈസ്-കിരണ്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംരംഭങ്ങളും ഈ പുരോഗതിയെ പിന്തുണച്ചിട്ടുണ്ട്. ലേബര്‍ കോഡുകള്‍ ഇന്ത്യയുടെ തൊഴില്‍ നിയമ ചട്ടക്കൂടിനെ ആധുനികവല്‍ക്കരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തൊഴില്‍ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുക, സാമൂഹിക സുരക്ഷ വിശാലമാക്കുക, എന്നിവയാണ് പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ ഈ നിയമം സ്ത്രീകള്‍ക്ക് ഉപകാരപ്പെടും. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം, ജോലി കൂടുതല്‍ സുസ്ഥിരവും സുരക്ഷിതവുമാക്കിക്കൊണ്ടു വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും.