image

9 Oct 2026 12:00 PM IST

India

ഹൈവേയിലെ ഈ ടോൾ പിരിവിന് ഇനി നികുതി ഇല്ല

MyFin Desk

ഹൈവേയിലെ ഈ ടോൾ പിരിവിന്  ഇനി നികുതി ഇല്ല
X

Summary

റോഡ് അറ്റകുറ്റപ്പണി. ടോൾ പിരിവിന് ഇനി നികുതി നൽകേണ്ടതില്ല.


റോഡ് നടത്തിപ്പുകാർ അറ്റകുറ്റപ്പണിയുടെ സമയത്ത് പിരിക്കുന്ന ടോളിന് ഇനി നികുതി നൽകേണ്ടതില്ല. റോഡ് അറ്റകുറ്റപ്പണി നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയതിൽ സർക്കാർ വ്യക്തത വരുത്തി. ടോൾ പിരിവിന് നികുതി ഇളവുള്ള സാഹചര്യത്തിൽ കമ്പനികൾക്ക് ആളുകളിൽ നിന്നും നികുതി പിരിക്കാനാകില്ല. കൺസഷൻ തുക ഒറ്റത്തവണയായോ ഘട്ടംഘട്ടമായോ അടയ്ക്കുന്നതെന്നത് പരിഗണിക്കാതെ ഇപ്പോൾ നികുതി പിരിക്കാറുണ്ട്.

ടോൾ പിരിക്കുന്നതിനുള്ള അവകാശത്തിന്മേൽ ഇനി യാതൊരു ജിഎസ്ടി ബാധ്യതയും ഉണ്ടാകില്ലെന്ന് ജിഎസ്ടി കൗൺസിൽ തന്നെ വ്യക്തമാക്കി. റോഡ് അറ്റകുറ്റപ്പണി സേവനങ്ങളുടെ കാര്യത്തിൽമറ്റ് ചെലവുകൾക്കായി തുക യഥാർത്ഥത്തിൽ എസ്ക്രോ അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോഴാണ് ജിഎസ്ടി ബാധ്യത ഉണ്ടാകുന്നതെന്നും കൗൺസിൽ അറിയിച്ചു.

ഹൈവേകളിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട നികുതി സംബന്ധമായ അവ്യക്തതകൾ പരിഹരിക്കാനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ വ്യക്തത നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം. ഉപയോക്താക്കൾ നൽകുന്ന ടോളിന് നികുതി ഇളവുള്ളതിനാൽ, ടോൾ പിരിക്കുന്ന കൺസെഷനയർമാർക്ക് നികുതി ബാധ്യതയുണ്ടാകില്ലെന്ന് വ്യാഴാഴ്ച ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.

കൺസെഷനയർ തുക ഒറ്റത്തവണയായോ ഘട്ടംഘട്ടമായോ അടയ്ക്കുന്ന കരാറുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും. ഇരുതരം കരാറുകളെയും ഒരേപോലെയാകും പരിഗണിക്കുക എന്നും കൗൺസിൽ അറിയിച്ചു.

നീങ്ങുന്നത് കുറെ നാളായുള്ള അവ്യക്തത

എസ്ക്രോ അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് നികുതി ബാധ്യതയ്ക്ക് കാരണമാകുമോ എന്ന അവ്യക്തത നീക്കിക്കൊണ്ട്, റോഡ് അറ്റകുറ്റപ്പണി സേവനങ്ങളുടെ നികുതി ബാധ്യത, ചെലവുകൾക്കായി കൺസെഷനയർ തുക യഥാർത്ഥത്തിൽ പിൻവലിക്കുമ്പോഴാണ് ഉണ്ടാകുന്നതെന്നും കൗൺസിൽ വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിനായി പ്രത്യേക നടപടിക്രമങ്ങളും വിജ്ഞാപനം ചെയ്യും.

ദേശീയപാത കരാറുകൾ പ്രകാരം, റോഡ് അറ്റകുറ്റപ്പണികൾക്കായി ഒരു നിശ്ചിത തുക ഇപ്പോൾ എസ്ക്രോ അക്കൗണ്ടിൽ നിന്ന് മാറ്റിവെക്കുകയും, ചെലവഴിക്കുന്നതിന് അനുസരിച്ച ഇത് ലഭ്യമാക്കുകയും ചെയ്യുന്നു. ടോൾ പിരിവിന് ജിഎസ്ടി ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ, റിസ്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ചില കൺസെഷനയർമാർ നികുതി കൂടി ഉൾപ്പെടുത്തിയാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.