13 Oct 2023 3:15 PM IST
Summary
- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കുന്നതിനാലാണ് ലൈസന്‍സ് തിരിച്ച് നല്‍കിയത് ചെയ്തത്.
രാജ്യത്തെ 14 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇനി പ്രവര്‍ത്താനാനുമതി ഇല്ല. ഈ സ്ഥാപനങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് രജിസ്‌ട്രേഷന്‍ ലൈസന്‍സ് തിരച്ച് നല്‍കി.
ശിവം ഹയര്‍ പര്‍ച്ചേസ് ആന്‍ ഫിന്‍ഫെസ്റ്റ്, ഗുജറാത്തിലെ സണ്‍ ഫിന്‍ലീസ്, ചിത്രകൂട്ട് മോട്ടോര്‍ ഫിനാന്‍സ്, അല്‍കന്‍ ഫിസ്‌കല്‍ സര്‍വീസസ് തുടങ്ങിയവയാണ് ഇതില്‍ പെടുന്നത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കുന്നതിനാലാണ് ലൈസന്‍സ് തിരിച്ച് നല്‍കിയത് ചെയ്തത്. അതേസമയം ഇന്‍ഡ് ബാങ്ക് ഹൗസിംഗിന്റെ ലെസന്‍സ് റദ്ദാക്കിയതായി ആര്‍ബിഐ അറിയിച്ചു.
അതേസമയം, സംയോജനം-ലയനം-പിരിച്ചുവിടല്‍ തുടങ്ങിയ കാരണങ്ങളാല്‍ നിയമപരമായി സ്ഥാപനങ്ങള്‍ ഇല്ലാതായതിനാലാണ് നാല് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്‌ട്രേഷന്‍ ലൈസന്‍സ് തിരിച്ച് നല്‍കിയത്.
ശിവം ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ഫിന്‍വെസ്റ്റ്, ശ്രീ ശാന്തി ട്രേഡ്സ്, അഡ്രോയിറ്റ് കൊമേഴ്സ്യല്‍, സണ്‍ ഫിന്‍ലീസ് (ഗുജറാത്ത്), ചിത്രകൂട് മോട്ടോര്‍ ഫിനാന്‍സ്, വിഐപി ഫിന്‍സ്റ്റോക്ക്, ധ്രുവതാര ഫിനാന്‍സ് സര്‍വീസസ്, സൈജ ഫിനാന്‍സ്, മൈക്രോഗ്രാം മാര്‍ക്കറ്റ്‌പ്ലേസ്, ടിഎംഎഫ് ബിസിനസ് സര്‍വീസസ് ലിമിറ്റഡ് (മുമ്പ് ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ്) എന്നിവയാണ് മറ്റ് പത്ത് എന്‍ബിഎഫ്സികള്‍.
പഠിക്കാം & സമ്പാദിക്കാം
Home
