image

2 April 2026 2:43 PM IST

India

ഒറ്റ ഒരു മെയിൽ, ബെം​ഗളൂരുവിൽ ജോലി പോയത് 15000 ജീവനക്കാർക്ക്

MyFin Desk

ഒറ്റ ഒരു മെയിൽ, ബെം​ഗളൂരുവിൽ ജോലി പോയത് 15000  ജീവനക്കാർക്ക്
X

Summary

ഒറ്റ ഒരു മെയിൽ. ബെംഗളൂരുവിൽ ജോലി പോയത് യുഎസ് ഐടി കമ്പനിയിലെ 15000 ജീവനക്കാർക്ക്


ഐടി രം​ഗത്ത് കൂട്ടപ്പിരിച്ചുവിടൽ വരുമോ എന്ന ആശങ്കക്ക് തുടക്കമിട്ടിരിക്കുകയാണ് യുഎസ് ഐടി കമ്പനിയായ ഒറാക്കിളിൻ്റെ ഒരു നടപടി. ഒറാക്കിൾ ബെം​ഗളൂരു ഓഫീസിൽ നിന്ന് ഒഴിവാക്കിയത് ആയിര കണക്കിന് ജീവനക്കാരെ. ഒറാക്കിളിന്റെ ഇന്ത്യയിലെ 12000 -15000 ജീവനക്കാ‍ർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ടെക്കികൾക്ക് മാത്രമല്ല സെയിൽസ്, എച്ച്ആർ, എഞ്ചിനീയറിംഗ്, ഡെവലപ്പർ മേഖലകളിലെ ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും. ബുധനാഴ്ച രാവിലെ 6 മണിക്കാണ് ജീവനക്കാ‍ർക്ക് ഇത് സംബന്ധിച്ച ഇമെയിൽ നൽകിയത്.

ആഗോളതലത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുള്ള സ്ഥാപനം മൊത്തം ജീവനക്കാരുടെ ഏകദേശം 19 ശതമാനം പേരെയാണ് ഒഴിവാക്കുന്നത്. എഐയും ഓട്ടോമേഷനും വ്യാപകമാകുന്നത് സോഫ്റ്റ്‌വെയർ ഉൽപ്പന്ന കമ്പനികളുടെ സ്ഥിരമായ പ്രവ‍ർത്തനത്തെയും ബാധിക്കാം എന്ന വ്യക്തമായ സൂചന നൽകുകയാണ് ഒറാക്കിൾ. ഇന്ത്യയിൽ ഏകദേശം 30000 ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നത് എന്നാണ് സൂചന.

വരും മാസങ്ങളിലും പിരിച്ചുവിടൽ ഉണ്ടാകുമോ?

ജൂൺ-മെയ് സാമ്പത്തിക കലണ്ടർ പിന്തുടരുന്ന കമ്പനിക്ക് ലോകമെമ്പാടും 162,000 ജീവനക്കാരാണുണ്ടായിരുന്നത്. കമ്പനിയുടെ സെക്യൂരിറ്റിപ്രോഗ്രാമിലെയും ഹെൽത്ത് ഫൗണ്ടേഷനുകളിലെയും ജീവനക്കാരെയും ഒഴിവാക്കുകയാണ്. നാല് ആഴ്ച അടിസ്ഥാന ശമ്പളത്തിന് തുല്യമായ വേതനം നൽകുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം വീണ്ടും പിരിച്ചുവിടൽ ഉണ്ടായേക്കാം എന്നും സൂചനയുണ്ട്.