image

28 March 2024 9:13 AM GMT

India

നഷ്ടക്കണക്കുകള്‍ കുറേയേറെ; ഒടിടി പ്ലാറ്റ്‌ഫോമില്‍ ഏകീകരണം അനിവാര്യം

MyFin Desk

നഷ്ടക്കണക്കുകള്‍ കുറേയേറെ; ഒടിടി പ്ലാറ്റ്‌ഫോമില്‍ ഏകീകരണം അനിവാര്യം
X

Summary

  • വിപണിയില്‍ പരിമിതമായ കമ്പനികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ
  • ശക്തമായ വളര്‍ച്ചയുണ്ടായിട്ടും ബംഗാളി ഒടിടി പ്ലാറ്റ്ഫോമായ ഹോയ്‌ചോയ് 2023 മാര്‍ച്ചില്‍ 28 കോടി രൂപ വരെ മൊത്ത നഷ്ടം രേഖപ്പെടുത്തി
  • ഡിസ്‌നി + ഹോട്ട്‌സാറ്റാറിന്റെ ഉടമസ്ഥതയിലുള്ള നോവി ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 748 കോടി രൂപയുടെ നഷ്ടമുണ്ടായി.


ഒടിടി പ്ലാറ്റ്‌ഫോമുകളാല്‍ സമ്പന്നമാണ് ഇന്ത്യ. 50 ലധികം ഒടിടി വീഡിയോ വിനോദ പ്ലാറ്റ്‌ഫോമുകളോടെ കുതിച്ചുയരുകയാണ് രാജ്യത്തെ സ്ട്രീമിംഗ് വിപണി. വന്‍കിട കമ്പനി പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തേടുകയും ചെറുകിട വിഭാഗക്കാര്‍ അതിജീവനത്താലായി പുതിയ ഫണ്ടുകള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഏകീകരണത്തിന് പാകപ്പെട്ടിരിക്കുന്നുവെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയില്‍ പരിമിതമായ കമ്പനികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നതിനാല്‍ ഒടിടി വ്യവസായത്തില്‍ ഏകീകരണം നടക്കേണ്ടതുണ്ടെന്ന് സീ എന്റര്‍ടൈന്‍മെന്റ് മേധാവി പുനിത് ഗോയങ്ക പറഞ്ഞു.

മാതൃ കമ്പനികള്‍ വന്‍ തോതില്‍ ഫണ്ട് നല്‍കിയിട്ടും നഷ്ടത്തിലോടുന്ന ഒടിടി പ്ലാറ്റ് ഫോപുകളിലേക്ക് വീണ്ടും ഫണ്ട് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചെറിയ കമ്പനികള്‍ മാര്‍ക്കറ്റിംഗ്, ഉപയോക്തൃ ഏറ്റെടുക്കല്‍ എന്നിവയ്ക്കായുള്ള ഉയര്‍ന്ന മൂലധന ആവശ്യകതകള്‍ കാരണം ബിസിനസ്സില്‍ നിന്ന് പുറന്തള്ളപ്പെടുപ്പോയേക്കാമെന്ന അപകട നിലയിലാണുള്ളത്. ഈ പ്രശ്‌നം പരികടക്കാന്‍ രണ്ട് ഓപ്ഷനുകളാണ് ചെറിയ ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നിലുള്ളത്. ഒന്നുകില്‍ വലിയ പ്ലാറ്റ്‌ഫോമുകള്‍ ഇവരെ ഏറ്റെടുക്കുക. എല്ലെങ്കില്‍ തോല്‍വി സമ്മതിച്ച് പിന്മാറുക. കാരണം ചെലവുകള്‍ വരുമാനത്തെ മറികടക്കുന്നതിനാല്‍ കൊക്കിലൊതുങ്ങാത്ത നഷ്ടത്തിലേക്കാണ് ഇവര്‍ ഓരോ തവണയും കൂപ്പുകുത്തുന്നത്.

2022 ല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നേടിയ ഇന്ത്യയുടെ ഒടിടി വിപണി,2027 ല്‍ ഏഴ് ബില്യണാണ് പ്രതീക്ഷിക്കുന്നത്. ഒരു ശരാശരി വരിക്കാരന്‍ ചുരുങ്ങിയത് രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലെങ്കിലും അംഗമാണ്. അതിനാല്‍ ഏകീകരണം ഈ മേഖലയില്‍ അനിവാര്യമാണെന്നാണ് ഗോയങ്ക ചൂണ്ടിക്കാട്ടുന്നത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ പരസ്യത്തിലൂടെ ധനസമ്പാദനത്തില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. 13,000 കോടി രൂപയുടെ ഡിജിറ്റല്‍ വീഡിയോ പരസ്യ വിപണിയില്‍ യൂട്യൂബ് ശക്തരായി തുടരുന്നു.