image

11 July 2026 4:29 PM IST

India

വരുമാനം ഉയർന്നേക്കും; ആദായ നികുതി റിട്ടേണിൽ കുത്തനെ വർധന

MyFin Desk

വരുമാനം ഉയർന്നേക്കും; ആദായ നികുതി റിട്ടേണിൽ  കുത്തനെ വർധന
X

Summary

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ വർധന


നടപ്പു സാമ്പത്തിക വർഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇതുവരെ 1.7 കോടി പേർ ആദായനികുതി റിട്ടേൺ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തെ വരുമാനത്തിനായുള്ള ആദായനികുതി റിട്ടേൺ സമർപ്പണം 1.7 കോടി പിന്നിട്ടതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും കഴിഞ്ഞ വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് തങ്ങളുടെ ഔദ്യോഗിക 'X' ഹാൻഡിൽ വ്യക്തമാക്കി.

അടുത്ത അസസ്‌മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ITR-1 അഥവാ 'സഹജ്'.

50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശമ്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.അതേസമയം, ബിസിനസ്സിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും, എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് (Capital Gains) ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.