21 Oct 2025 5:58 PM IST
Summary
പുതിയ നയപ്രകാരം ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുമെന്ന് പേപ്പര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍
ജിഎസ്ടി പരിഷ്‌കാരങ്ങളില്‍ പേപ്പര്‍ വ്യവസായത്തിന് ആശങ്ക. ഇറക്കുമതിയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവാണ് പേപ്പര്‍ വ്യവസായത്തിന് ഭീഷണിയാകുക. ഈ നീക്കം ആഭ്യന്തര മത്സരശേഷി ഇല്ലാതാക്കുമെന്നും സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ജിഎസ്ടിയില്‍ വന്ന പുതിയ മാറ്റങ്ങളോടെ, വിദേശത്ത് നിന്നുള്ള വിലകുറഞ്ഞ പേപ്പറുകള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഇന്ത്യന്‍ പേപ്പര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഐപിഎംഎ) പ്രസിഡന്റ് പവന്‍ അഗര്‍വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'ആഭ്യന്തര നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ഭാരം നേരിടുമ്പോള്‍, നോട്ട്ബുക്കുകള്‍ക്ക് ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത പേപ്പര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നികുതി രഹിതമായി രാജ്യത്ത് പ്രവേശിക്കും. ഇത് വിപണിയിലെ ചലനാത്മകതയെ വികലമാക്കുകയും ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും,' അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്കുള്ള പേപ്പര്‍ ഇറക്കുമതി ഇരട്ടിയായി. പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളില്‍ ഒന്നാണിത്.
പേപ്പര്‍, പേപ്പര്‍ബോര്‍ഡ് എന്നിവയുടെ ഇറക്കുമതി 2021 സാമ്പത്തിക വര്‍ഷത്തില്‍ 1.08 ദശലക്ഷം ടണ്ണില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 2.06 ദശലക്ഷം ടണ്ണായി ഉയര്‍ന്നതായും മൂല്യം ഏകദേശം 15,000 കോടി രൂപയായെന്നും ഐപിഎംഎ പ്രസ്താവിച്ചു.
ജിഎസ്ടി മാറ്റങ്ങള്‍ കാരണം ഈ വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി വന്‍ തിരിച്ചടിയായി മാറുമെന്ന് വ്യവസായം ഇപ്പോള്‍ ഭയപ്പെടുന്നുവെന്ന് ബോഡി പറഞ്ഞു. പുതുക്കിയ ജിഎസ്ടി ഘടന പ്രകാരം, അണ്‍കോട്ടഡ് പേപ്പറിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
