image

14 April 2024 4:01 AM GMT

India

മ്യാന്‍മറില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി;പേയ്മെന്റ് സംവിധാനം ലളിതമാക്കി

MyFin Desk

മ്യാന്‍മറില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി;പേയ്മെന്റ് സംവിധാനം ലളിതമാക്കി
X

Summary

  • പഞ്ചാബ് നാഷണല്‍ ബാങ്ക് വഴിയുള്ള സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് (എസ്ആര്‍വിഎ) ഉപയോഗിച്ച് രൂപ/ക്യാറ്റ് നേരിട്ടുള്ള പേയ്മെന്റ് സംവിധാനം ഉപയോഗിക്കാം
  • പയറുവര്‍ഗങ്ങളുടെ സ്റ്റോക്ക് വ്യാപാര പോര്‍ട്ടലില്‍ വെളിപ്പെടുത്തണം
  • തുറമുഖങ്ങളിലെയും പയറുവര്‍ഗ്ഗ വ്യവസായ കേന്ദ്രങ്ങളിലെയും വെയര്‍ഹൗസുകളിലെ സ്റ്റോക്കുകള്‍ പരിശോധിക്കണം


മ്യാന്‍മറില്‍ നിന്ന് പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്കുള്ള പേയ്‌മെന്റ് സംവിധാനം ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്തു. ആഭ്യന്തരക്ഷാമം നേരിടാന്‍ ഇന്ത്യ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മ്യാന്‍മറില്‍ നിന്ന് ഉഴുന്ന് പരിപ്പ്,തുവര പരിപ്പ് എന്നിവയുടെ ഇറക്കുമതിയും ഇന്ത്യ ചെയ്യുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് വഴിയുള്ള സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് (എസ്ആര്‍വിഎ) ഉപയോഗിച്ച് രൂപ/ക്യാറ്റ് നേരിട്ടുള്ള പേയ്മെന്റ് സംവിധാനം ഉപയോഗിക്കാന്‍ ഇറക്കുമതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മറില്‍ നിന്നുള്ള പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി സംബന്ധിച്ച കാര്യങ്ങള്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ യാംഗൂണിലെ ഇന്ത്യന്‍ മിഷനുമായി ചര്‍ച്ച ചെയ്തു.

വ്യാപാര ഇടപാടുകള്‍ ലളിതമാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഈ വര്‍ഷം ജനുവരി 25 മുതല്‍ രൂപ/ക്യാറ്റ് സെറ്റില്‍മെന്റ് മെക്കാനിസം പ്രവര്‍ത്തനക്ഷമമാക്കിയതായി ഇന്ത്യന്‍ മിഷന്‍ സെക്രട്ടറിയെ അറിയിച്ചതായി മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് മ്യാന്‍മര്‍ 2024 ജനുവരി 26-ന് എസ്ആര്‍വിഎയ്ക്ക് കീഴിലുള്ള പേയ്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കടല്‍, അതിര്‍ത്തി വ്യാപാരത്തിനും ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിനും പുതിയ സംവിധാനം ബാധകമാകുമെന്നും ഇന്ത്യന്‍ മിഷന്‍ സെക്രട്ടറിയെ അറിയിച്ചു.

അതേസമയം, ഇറക്കുമതിക്കാരോടും മില്ലര്‍മാര്‍, സ്റ്റോക്കിസ്റ്റുകള്‍, ചില്ലറ വ്യാപാരികള്‍ തുടങ്ങിയ മറ്റ് വ്യവസായ സ്ഥാപനങ്ങളും ഇറക്കുമതി ചെയ്ത മഞ്ഞ പീസ് ഉള്‍പ്പെടെയുള്ള പയറുവര്‍ഗ്ഗങ്ങളുടെ സ്റ്റോക്ക് ആഴ്ചതോറും ഇതുസംബന്ധിച്ച വ്യാപാര പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പയറുവര്‍ഗ്ഗങ്ങളുടെ ഫോര്‍വേഡ് ട്രേഡില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അവശ്യസാധന നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായി ഇടപെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ സ്റ്റോക്ക് ഹോള്‍ഡിംഗ് സ്ഥാപനങ്ങളും പ്രതിവാര സ്റ്റോക്ക് വെളിപ്പെടുത്തല്‍ നടപ്പിലാക്കാനും അവര്‍ പ്രഖ്യാപിച്ച സ്റ്റോക്കുകള്‍ പരിശോധിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന തുറമുഖങ്ങളിലെയും പയറുവര്‍ഗ്ഗ വ്യവസായ കേന്ദ്രങ്ങളിലെയും വെയര്‍ഹൗസുകളിലെ സ്റ്റോക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിക്കണമെന്നും സ്റ്റോക്ക് വെളിപ്പെടുത്തല്‍ പോര്‍ട്ടലില്‍ തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റോക്ക് ഹോള്‍ഡിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.