13 April 2026 2:10 PM IST
വനിതാ സംവരണം; 21 -ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന തീരുമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദി
MyFin Desk
Summary
21 -ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന തീരുമാനമാണ് വനിത സംവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണ ബിൽ ചർച്ച ചെയ്യാൻ ബജറ്റ് സമ്മേളനത്തിൽ പ്രത്യേക യോഗം ചേരും.
വനിതാ സംവരണം 21 -ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന നാരി ശക്തി വന്ദന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നാരി ശക്തി ദേശീയ സമ്മേളനം സംഘടിപ്പിച്ചത്. പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ഭരണത്തിലും നേതൃത്വത്തിലും സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് സൂചിപ്പിക്കുന്നതാണ് ദേശീയ സമ്മേളനം.
പ്രത്യേക സ്ത്രീ ശാക്തീകരണ നിയമം അവതരിപ്പിച്ച സർക്കാർ വനിത സംവരണ ബിൽ ചർച്ച ചെയ്യാൻ ബജറ്റ് സമ്മേളനത്തിൽ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാർലമെന്റ് ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് . സാമൂഹിക നീതി കേവലം ഒരു മുദ്രാവാക്യം മാത്രമല്ല, മറിച്ച് തുല്യതയുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്.വനിത സംവരണം എന്ന ആശയം രാജ്യത്ത് നാൽപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, എല്ലാ പാർട്ടികളും അവരുടേതായ രീതിയിൽ സംവരണ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീ ശക്തിയെ ആദരിക്കുന്നതിനായി വനിത സംവരണ ബിൽ സമർപ്പിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിർബന്ധമാക്കുന്നതാണ് വനിതാ സംവരണ ബിൽ.
2026 ഏപ്രിൽ 16–18 തീയതികളിൽ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതികളിലൂടെ ഇത് വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംവരണം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
