image

15 Jan 2024 6:13 PM IST

India

രാമക്ഷേത്ര പ്രതിഷ്ഠ ഒരു ലക്ഷം കോടിയുടെ ബിസിനസ് നേടുമെന്ന് വ്യാപാരി സംഘടന

MyFin Desk

CAIT will create a Rs 1 lakh crore business for the Ram Temple Deity
X

Summary

  • ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിഎഐടി
  • രാജ്യത്തുടനീളം വ്യാപാരി സംഘടനകളുടെ 30,000 വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്
  • രാം മന്ദിറിന്റെ മോഡലുകളുടെ ഡിമാന്‍ഡും അതിവേഗം വര്‍ധിച്ചു


ഡല്‍ഹി: ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികളുടെ സംഘടന സിഎഐടി തിങ്കളാഴ്ച അറിയിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വിവിധ സംസ്ഥാനങ്ങളിലായി 30 നഗരങ്ങളിലെ ട്രേഡ് അസോസിയേഷനുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് എസ്റ്റിമേറ്റ് ചെയ്തത്.

ഈ സംഭവം മതവികാരങ്ങള്‍ മാത്രമല്ല, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടവും കൊണ്ടുവരുന്നു. ജനങ്ങളുടെ വിശ്വാസവും രാജ്യത്തിന്റെ പരമ്പരാഗത സാമ്പത്തിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ നിരവധി പുതിയ ബിസിനസുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നതായി സിഎഐടി ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പ്രസ്താവിച്ചു.

രാം മന്ദിറിന്റെ മോഡൽ ഹിറ്റാകുന്നു

രാമക്ഷേത്ര സമര്‍പ്പണത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വ്യാപാരി സംഘടനകളുടെ 30,000 വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റ് ഘോഷയാത്രകള്‍, ശ്രീറാം ചൗക്കി, ശ്രീറാം റാലികള്‍, ശ്രീറാം പദ് യാത്ര, സ്‌കൂട്ടര്‍, കാര്‍ റാലികള്‍, ശ്രീറാം അസംബ്ലികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീരാമ പതാകകള്‍, ബാനറുകള്‍, തൊപ്പികള്‍, ടീ-ഷര്‍ട്ടുകള്‍, രാമക്ഷേത്രത്തിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന അച്ചടിച്ച 'കുര്‍ത്തകള്‍' എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

രാം മന്ദിറിന്റെ മോഡലുകളുടെ ഡിമാന്‍ഡും അതിവേഗം വര്‍ധിച്ചു. രാജ്യത്തുടനീളം 5 കോടിയിലധികം മോഡലുകള്‍ വില്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും ചെറുകിട ഉല്‍പ്പാദന യൂണിറ്റുകള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുന്നതായി ഖണ്ഡേല്‍വാള്‍ പറഞ്ഞു.

അടുത്തയാഴ്ച ഡല്‍ഹിയിലെ 200-ലധികം പ്രധാന മാര്‍ക്കറ്റുകളിലും നിരവധി ചെറിയ മാര്‍ക്കറ്റുകളിലും ശ്രീരാമ പതാകകള്‍ക്കും അലങ്കാരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.