23 Feb 2026 4:56 PM IST
ഒരു സിനിമക്ക് 8 -15 കോടി രൂപ വരെ, രശ്മി മന്ദാന, വിജയ്ദേവരകൊണ്ട വിവാഹ തിയതി ഏറ്റെടുത്ത് ആരാധകർ
MyFin Desk
Summary
ഒരു സിനിമക്ക് 8 -15 കോടി രൂപ വരെ, രശ്മി മന്ദാന, വിജയ്ദേവരകൊണ്ട വിവാഹ തിയതി ഏറ്റെടുത്ത് ആരാധകർ. ഇരുവരുടെയും ആസ്തി ചർച്ച ചെയ്ത് തെന്നിന്ത്യൻ ആരാധകർ.
രശ്മിക മന്ദാന, വിജയ്ദേവരകൊണ്ട വിവാഹ തീയതി ഏറ്റുടുത്തിരിക്കുകയാണ് ആരാധാകർ. വിരോഷ് എന്ന് ആരാധകർ പേരിട്ടിരിക്കുന്ന താരജോഡികൾ ഫെബ്രുവരി 26ന് വിവാഹിതരാകും എന്ന് ഇരുവരും പ്രഖ്യാപിച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ദമ്പതിമാരുടെ ഗണത്തിലേക്ക് ഇനി വിരോഷും എത്തും. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ഏതാണ്ട് 66 കോടി രൂപയാണ് രശ്മിക മന്ദാനയുടെ മാത്രം ആസ്തി. ഒരു സിനിമക്ക് ഏകദേശം 4- 10 കോടി രൂപ വരെ ഈടാക്കുന്ന താരം വിവിധ ബ്രാൻഡുകളുമായി എൻഡോഴ്സ്മൻ്റ് ഡീലുകളിൽ ഒപ്പിട്ടിട്ടുണ്ട്.
ആഭരണങ്ങൾ, പാനീയങ്ങൾ, സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. സ്വരോവ്സ്കി, ബോട്ട്, കല്യാൺ ജ്വല്ലേഴ്‌സ്, മീഷോ എന്നിവയുൾപ്പെടെയുള്ള നിരവധി ബ്രാൻഡുകൾ ഇക്കൂട്ടത്തിലുണ്ട് . വീഗൻ ബ്യൂട്ടി ബ്രാൻഡായ പ്ലമിൽ ഓഹരി നിക്ഷേപം നടത്തിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ഗോവ, കൂർഗ്, ബെംഗളൂരു എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഗാരേജിൽ ഓഡി ക്യു3, റേഞ്ച് റോവർ സ്‌പോർട്, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് എന്നിവയുൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുണ്ട്.
ബിസിനസിലും വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയും 66 - 70 കോടി രൂപ ആസ്തിയുള്ള താരമാണ്. സിനിമകളിൽ നിന്നാണ് വരുമാനത്തിലധികവും. ഒരു സിനിമയ്ക്ക് 12 - 15 കോടി രൂപയാണ് പ്രതിഫലത്തുക.. ഇ-കൊമേഴ്‌സ്, പോപ്പ്-അപ്പ് സ്റ്റോറുകൾ എന്നിവയിലൂടെയും ഗണ്യമായ വാർഷിക വരുമാനം നേടുന്നുണ്ട്. വസ്ത്ര ബിസിനസായ റൗഡിയിൽ നിന്ന് പ്രതിവർഷം 5 - 8 കോടി രൂപ വരുമാനം ഉണ്ടാക്കുന്നുണ്ട്. മിന്ത്രയിലെ പോപ് അപ് സ്റ്റോറുകളിലൂടെയാണ് ബ്രാൻഡിൻ്റെ പ്രവർത്തനം. 2018 ൽ കാഷ്വൽ വെയറുകൾക്കായി ആരംഭിച്ച ബ്രാൻഡാണിത്. സ്വന്തം പ്രൊഡക്ഷൻ കമ്പനിയുള്ള താരത്തിന് സ്വന്തം മൾട്ടിപ്ലക്സുകളുമുണ്ട്. വോൾട്ടാസ്, വാട്ട്സ് തുടങ്ങിയ കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
