image

5 Dec 2025 11:34 AM IST

India

Repo Rate: ഇഎംഐ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

MyFin Desk

tariff challenge, will the repo rate decrease
X

Summary

റിപ്പോ നിരക്കിൽ 25 ബേസിസ് പോയിൻ്റുകളുടെ കുറവ് വരുത്തി ആർബിഐ


അടിസ്ഥാന പലിശ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്കിൽ 25 ബേസിസ് പോയിൻ്റാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി മാറി. നേരത്തെ 5.5 ശതമാനമായിരുന്നു നിരക്ക്. രൂപ തളർച്ച നേരിടുന്നതിനിടയിലും ആർബിഐ നിരക്ക് കുറയ്ക്കാൻ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പണപ്പെരുപ്പ നിരക്ക് കുറയുന്നതാണ് പലിശ കുറയ്ക്കാൻ കാരണം എന്നാണ് സൂചന.

കഴിഞ്ഞ ജൂണിലാണ് ആറു ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. റിപ്പോ നിരക്ക് കുറയുന്നത് വിവിധ റീട്ടെയിൽ ലോണുകൾ എടുത്തിട്ടുള്ളവർക്ക് ഗുണമാകും. റിപ്പോ അധിഷ്ഠിത ലോണുകളിലാണ് ഇത് പ്രതിഭലിക്കുക. ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞേക്കും. റിപ്പോ അധിഷ്ഠിത റീട്ടെയ്ൽ ലോണുകളിൽ മാറ്റം പ്രതിഫലിക്കും.

ജിഡിപി വളർച്ചാ നിരക്ക് ഉയരും

ജിഡിപി വളർച്ചക്കൊപ്പം റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് റിപ്പോ നിരക്ക് കുറച്ചതിന് പിന്നിൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, 2025-26 സാമ്പത്തിക വർഷത്തിൽ രണ്ടു ശതമാനം ആയി കുറയുമെന്നാണ് കരുതുന്നത്. അതേസമയം 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, പണപ്പെരുപ്പം 3.9 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം. നേരത്തെ 4.5 ശതമാനം ആയിരിക്കും പണപ്പെരുപ്പം എന്നായിരുന്നു അനുമാനം.

ഈ സാമ്പത്തിക വർഷം ജിഡിപി വളർച്ച ഉയരുമെന്നാണ് പ്രവചനം. മുൻ വളർച്ചാ അനുമാനമായ 6.8 ശതമാനത്തിൽ നിന്ന് ജിഡിപി വളർച്ച കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്. 7.3 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ ജിഡിപി പ്രവചനത്തിലും മാറ്റമുണ്ട്. 6.7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.