image

15 Nov 2025 10:02 AM IST

India

അദാനിക്ക് വെല്ലുവിളിയുമായി അംബാനി; ആന്ധ്രപ്രദേശിൽ വമ്പൻ ഡാറ്റ സെൻ്റർ

MyFin Desk

അദാനിക്ക് വെല്ലുവിളിയുമായി അംബാനി; ആന്ധ്രപ്രദേശിൽ വമ്പൻ ഡാറ്റ സെൻ്റർ
X

Summary

അദാനിക്ക് പിന്നാലെ ആന്ധ്ര പ്രദേശിൽ ഡാറ്റ സെൻ്റർ പ്രഖ്യാപിച്ച് അംബാനി


അദാനിക്ക് പിന്നാലെ ആന്ധ്രപ്രദേശിൽ വമ്പൻ ഡാറ്റ സെൻ്റ‍ർ നിർമിക്കാൻ ഒരുങ്ങി അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ആന്ധ്രാപ്രദേശിൽ ഒരു ജിഗാവാട്ടിൻ്റെ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കുകയാണ്. അദാനിക്ക് ശേഷം സംസ്ഥാനത്ത് ഒരു കോർപ്പറേറ്റ് കമ്പനിയിൽ നിന്നുള്ള രണ്ടാമത്തെ വലിയ ഡാറ്റ സെൻ്റ‍ർ പദ്ധതിയാണിത്. ആഗോളതലത്തിൽ, എഐ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കോർപ്പറേറ്റുകൾ ഈ രം​ഗത്ത് വൻകിട നിക്ഷേപം നടത്തുകയാണ്.

ആറ് ജിഗാവാട്ട് സോളാർ പ്രോജക്റ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡുലാർ സൗകര്യം നൂതന എഐ പ്രോസസ്സറുകളുടെ നി‍ർമാണത്തിന് വഴിവെക്കും. ഇതുകൂടാതെ റിലയൻസിൻ്റെ പുതിയ ഇന്റഗ്രേറ്റഡ് ഫുഡ് പാർക്കും ആന്ധ്രയിലൊരുങ്ങും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വമ്പൻ നിക്ഷേപമാണ് റിലയൻസ് വിശാഖപട്ടണത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികളും ഡാറ്റാ സെന്ററുകൾക്കായി ഇന്ത്യയിൽ ശതകോടികൾ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ആസൂത്രിത ഡാറ്റാ സെന്ററുണ്ട്. ഏഷ്യയിലെ ഏറ്റവും ശക്തമായ എഐ ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് രാജ്യത്ത് ഒരുങ്ങുന്നതിൻ്റെ സൂചനകളാണ് വൻകിട കമ്പനികൾ നൽകുന്നത്. എഐക്ക് വളരെയധികം കമ്പ്യൂട്ടിംഗ് ആവശ്യമാണ്. ഇത് പ്രത്യേക ഡാറ്റാ സെന്ററുകളുടെ ആവശ്യകത വർധിപ്പിക്കുന്നു. ആയിരക്കണക്കിന് ചിപ്പുകളെ ക്ലസ്റ്ററുകളുമായി ബന്ധിപ്പിക്കാൻ ടെക് കമ്പനികളെ പുതിയ ഡാറ്റ സെൻ്ററുകൾ സഹായിക്കും.