image

9 Feb 2026 3:06 PM IST

India

ഓസ്ട്രേലിയൻ കമ്പനി ഏറ്റെടുത്ത് അംബാനി, ഇനി ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലും

MyFin Desk

ഓസ്ട്രേലിയൻ കമ്പനി ഏറ്റെടുത്ത് അംബാനി, ഇനി ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലും
X

Summary

റിലയൻസിൻ്റെ ഈ ഉൽപ്പന്നങ്ങൾ ഇനി യു‌എഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ വിപണികളിലും എത്തും. ഓസ്ട്രേലിയൻ കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും ഏറ്റെടുത്തു.


ഓസ്ട്രേലിയൻ കമ്പനി ഏറ്റെടുത്ത് അംബാനി. റിലയൻസ് കൺസ്യൂമർ ലിമിറ്റഡ് ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിലാണ് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്എംസിജി വിഭാഗമാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ്.

ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർസിപിഎൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ, പേസ് എന്നിവയുൾപ്പെടെ ഗുഡ്‌നസ് ഗ്രൂപ്പിന്റെ ആരോഗ്യകരമായ പാനീയ ബ്രാൻഡുകൾ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് എത്തിക്കാൻ ക്കാൻ റിലയൻസിനാകും

ആഗോള എഫ്എംസിജി കമ്പനിയാകുമോ?

വിദേശത്തേക്കും ബവ്റജ്സ് ഉൽപ്പന്ന നിര കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമം നടത്തുകയാണ് റിലയൻസ്. ഇന്ത്യയിൽ നിന്നുള്ള ആഗോള എഫ്‌എം‌സി‌ജി കമ്പനി എന്ന നിലയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമായി സാനിധ്യം ശക്തമാക്കാനും പുതിയ പങ്കാളിത്തം സഹായകരമാകും.യു‌എഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ പ്രധാന ആഗോള വിപണികളിലേക്കും കമ്പനി പ്രവേശിക്കുകയാണ്. വിവിധ തരം ജ്യൂസുകൾ,മധുരമില്ലാത്ത പാനീയങ്ങൾ , ഹെർബൽ-നാച്ചുറൽ പാനീയ ബ്രാൻഡായ ശൂന്യ തുടങ്ങിയ വിവിധ ഉൽപ്പന്ന നിര ഇപ്പോൾ ആർ‌സി‌പി‌എല്ലിനുണ്ട്.