image

16 Dec 2025 4:29 PM IST

India

ദക്ഷിണേന്ത്യയിലും വേരുറപ്പിക്കുമോ റിലയൻസ്? ഭക്ഷ്യോൽപ്പന്ന വിപണിയിൽ മത്സരം കടുക്കും

MyFin Desk

ദക്ഷിണേന്ത്യയിലും വേരുറപ്പിക്കുമോ റിലയൻസ്? ഭക്ഷ്യോൽപ്പന്ന വിപണിയിൽ മത്സരം കടുക്കും
X

Summary

ദക്ഷിണേന്ത്യയിലെ ഭക്ഷ്യോൽപ്പന്ന മേഖലയിലേക്കും റിലയൻസ്


ദക്ഷിണേന്ത്യയിലെ ഭക്ഷ്യോൽപ്പന്ന വിപണിയിലേക്കും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ്. ഈ രംഗത്ത് തമിഴ്നാട്ടിൽ ഉൾപ്പെടെ ശക്തമായ സാനിധ്യമുള്ള ഒരു ബ്രാൻഡിനെ കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങുന്നത് വാർത്തയായിരുന്നു.

റിലയൻസിന്റെ പുതിയ കൺസ്യൂമ‍ർ ബ്രാൻഡാണ് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്ന ഉദയ്യം ഫൂഡ്സ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുടുംബ ബിസനസാണിത്. മാതൃസ്ഥാപനമായ ശ്രീലക്ഷ്മി അഗ്രോ ഫുഡ്‌സിൻ്റെ ഭൂരിപക്ഷ ഓഹരികൾ റിലയൻസ് ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. 668 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ ചർച്ചകൾ നടക്കുന്നത്. ലഘുഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് ബ്രേക്ക്ഫാസ്റ്റ് മിക്സുകൾ എന്നിവയുടെ നിർമ്മാതാവാണ് കമ്പനി.

വമ്പൻമാർ മത്സരിക്കുന്ന വിപണി

പ്രാദേശിക ഭക്ഷ്യോൽപ്പന്ന വിപണിയിലെ സാനിധ്യം വിപുലീകരിക്കുന്നതിൻ്റെ ഭാ​ഗമായാണ് റിലയൻസിൻ്റെ പുതിയ നീക്കം. ധാന്യങ്ങൾ, ലഘുഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് പ്രഭാതഭക്ഷണ മിക്സുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനി ഏറ്റെടുക്കുന്നത് റിലയൻസിന് നേട്ടമാകും. ഈ രംഗത്ത് ഏറ്റെടുക്കലുകളിലൂടെയാണ് റിലയൻസ് ബിസിനസ് ശക്തമാക്കുന്നത്.

ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ഉൽപ്പെടെ വൻകിട കമ്പനികൾ മത്സരിക്കുന്ന വിപണിയിലേക്കാണ് റിലയൻസും പുതിയ പാക്കേജ്ഡ് ഭക്ഷ്യോെൽപ്പന്നങ്ങളിലൂടെ എത്തുന്നത്.ചെന്നൈ ആസ്ഥാനമായുള്ള ഉദയ്യം ഏറ്റെടുക്കാനായാൽ ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സുമായി മാത്രമല്ല, ഐഡി ഫ്രഷ് ഫുഡ്, എംടിആർ എന്നിവയ്‌ക്കെതിരെ ദക്ഷിണേന്ത്യയിൽ മത്സരിക്കാനാകും.

ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്ന വിപണി വളരെ വേഗത്തിൽ മുന്നേറുകയാണ്. 2047 ആകുമ്പോഴേക്കും 2.15 ലക്ഷം ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെസ്‌ലെ, ഐടിസി, റിലയൻസ് തുടങ്ങിയ കമ്പനികൾ തന്നെയാണ് മുൻനിരയിൽ. റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവക്കൊക്കെ വിപണിയിൽ ശക്തമായ ഡിമാൻഡുണ്ട്.