image

8 Nov 2025 12:01 PM IST

India

ജിഎസ്ടി കുറഞ്ഞത് ആശ്വാസമാകും; പണപ്പെരുപ്പം കുറഞ്ഞേക്കും

MyFin Desk

there will be relief, inflation may decrease
X

Summary

ജിഎസ്ടി ഗുണമായി. പച്ചക്കറി വില കുറയുന്നു.രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്ന് നിരീക്ഷകർ.


ആശ്വാസം. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞേക്കും. ഉൽപ്പന്ന വിലകളിലെ ഇടിവും അനുകൂലമായ ആഗോള പ്രവണതകളും പണപ്പെരുപ്പം കുറക്കുന്നതായി സൂചന. നവംബർ 12 ന് പുറത്ത് വിടുന്ന ഒക്ടോബറിലെ ഔദ്യോഗിക പണപ്പെരുപ്പ തോതിൽ 0.4 ശതമാനം മുതൽ 0.6 ശതമാനം വരെയായി പണപ്പെരുപ്പം കുറയാമെന്ന് ബാങ്ക് ഓഫ് ബറോഡ റിപ്പോർട്ട് സർക്കാർ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് കുറച്ചതും ആഗോള ഉൽപ്പന്ന വില ഇടിഞ്ഞതും പണപ്പെരുപ്പം കുറയാൻ കാരണമായതാണ് റിപ്പോർട്ട്.

പണപ്പെരുപ്പം കുറയുന്നത് ആ‍ർബിഐയുടെ 2026 സാമ്പത്തിക വ‍ർഷത്തിലെ അനുമാനത്തിലും മാറ്റം കൊണ്ടുവന്നേക്കാം. സെപ്റ്റംബറിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സിപിഐ പണപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ഇത് 8 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഒക്ടോബറിൽ തുടർച്ചയായി ആറാം മാസവും പ്രധാന ഇനങ്ങളുടെ വില കുറയുന്നത് തുടരുന്നു. വില സൂചിക വാർഷികാടിസ്ഥാനത്തിൽ 3.6 ശതമാനം കുറഞ്ഞു .നവംബർ വരെ പണപ്പെരുപ്പം താഴുന്ന പ്രവണത തുടർന്നു. 2025 നവംബർ 6 വരെ സൂചിക വാർഷികാടിസ്ഥാനത്തിൽ 3.8 ശതമാനമാണ് കുറഞ്ഞത്.

പച്ചക്കറികളിലെ കുത്തനെയുള്ള വില ഇടിവാണ് പ്രധാനമായും വിലക്കയറ്റം കുറയാൻ കാരണമായത്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഒക്കെ വില ഇടിഞ്ഞിരുന്നു. ഒക്ടോബറിൽ ഉള്ളിയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51.2 ശതമാനം കുറഞ്ഞു. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും ചില്ലറ വിൽപ്പന വിലയിലും കുറവുണ്ട്. യഥാക്രമം 39.9 ശതമാനം 31.3 ശതമാനം എന്നിങ്ങനെയാണ് കുറവ്.