image

22 Dec 2025 6:04 PM IST

India

Rupee Depreciation Impact : തളരുന്ന രൂപ; വിദേശ യാത്രകൾക്കും ചെലവേറും

MyFin Desk

Rupee Depreciation Impact : തളരുന്ന രൂപ; വിദേശ യാത്രകൾക്കും ചെലവേറും
X

Summary

മൂല്യമിടിഞ്ഞ് വീണ്ടും രൂപ. വിദേശ യാത്രകൾക്കും ഹോട്ടൽ താമസത്തിനുമൊക്കെ ചെലവേറും


ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുറയുമ്പോൾ ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിൽ അന്താരാഷ്ട്ര യാത്രികരും.വ്യോമയാന ഇന്ധന ചെലവ് മുതൽ ഹോട്ടൽ ബുക്കിംഗുകൾ വരെയുള്ള മിക്കവാറും എല്ലാ അന്താരാഷ്ട്ര ഇടപാടുകളും യുഎസ് ഡോളറിൽ നടത്തുന്നതിനാൽ രൂപയുടെ മൂല്യം ഇടിവ് ഈ മേഖലയിലുള്ളവരെ ബാധിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാർക്ക് മൊത്തത്തിലുള്ള യാത്രാ ചെലവുകളിൽ 10–15 ശതമാനമാണ് വർദ്ധനവ് .

ആഗോളതലത്തിൽ എണ്ണയുടെ വില ഡോളറിലാണ് എന്നതിനാൽ, രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് ഉയർത്തും. വിമാനം പാട്ടത്തിന് എടുക്കുന്നതിനും പരിപാലിക്കുന്നതിനും ചെലവേറും. മിക്ക ഇന്ത്യൻ വിമാനക്കമ്പനികളും അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും സ്പെയർ പാർട്‌സിനോ എഞ്ചിൻ അറ്റകുറ്റപ്പണിക്കോ യുഎസ് ഡോളറിൽ പണം നൽകുകയുമാണ് ചെയ്യുന്നത്.

വരുമോ വിമാന ടിക്കറ്റ് നിരക്ക് വർധന?

വർദ്ധിച്ച ചെലവുകൾ മൂലം എയർലൈനുകൾ ടിക്കറ്റ് ഉയർത്തിയേക്കാം. വിമാനയാത്രയ്ക്ക് മാത്രമല്ല വിദേശ രാജ്യങ്ങളിലെ ചെലവ് ഉയരും. വിസക്കും താമസത്തിനുമെല്ലാം അധിക തുക നൽകേണ്ടി വരും. മിക്ക അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകളും വിസ പ്രോസസ്സിംഗ് ഫീസ് യുഎസ്ഡി അല്ലെങ്കിൽ യൂറോയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപ ചിലവാക്കിയ ഒരു യാത്രയ്ക്ക് ഇപ്പോൾ 2.3–2.6 ലക്ഷം രൂപ ചിലവാക്കേണ്ടി വരുമെന്ന് ഏവിയേഷൻ രംഗത്തുള്ളവർ സൂചിപ്പിക്കുന്നു. രൂപയുടെ മൂല്യം കണക്കാക്കുമ്പോൾ വിദേശ രാജ്യങ്ങളിലെ ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾക്ക് എല്ലാം ചെലവേറും. വിദേശ കറൻസി വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകും .