4 March 2026 7:24 PM IST
Summary
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായ വാഗ്ദാനം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡോയില്‍ വിതരണം ചെയ്യാനാണ് റഷ്യ തയ്യാറാകുന്നത്. റഷ്യയില്‍ നിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കാന്‍ സഹായിക്കും.
ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരന്‍ എന്ന സ്ഥാനം റഷ്യ നിലനിര്‍ത്തിയിരുന്നു. ഫെബ്രുവരിയില്‍ റഷ്യന്‍ ഇറക്കുമതി 1 എംബിഡിയില്‍ അല്‍പം കുറവായിരുന്നു, ജനുവരിയില്‍ ഇത് 1.1 എംബിഡിയില്‍ നിന്ന് കുറഞ്ഞതായി കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.
ആഗോള എണ്ണ, വാതക കയറ്റുമതിയുടെ നിര്‍ണായക പോയിന്റായ തന്ത്രപ്രധാനമായ ജലപാതയുടെ പൂര്‍ണ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഏറ്റെടുത്തതോടെയാണ് ഈ പ്രഖ്യാപനം. ''നിലവില്‍, ഹോര്‍മുസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നാവികസേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.
എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ യുഎസ് നാവികസേന തയ്യാറാണെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് ഈ സംഭവവികാസങ്ങള്‍.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പ്രതിദിനം ഏകദേശം 2.5-2.7 ദശലക്ഷം ബാരല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. മേഖലയില്‍ നടക്കുന്ന സൈനിക ആക്രമണങ്ങള്‍ ചരക്ക് നീക്കത്തെ തടസ്സപ്പെടുത്തി. ഇത് ഇന്ത്യന്‍ റിഫൈനര്‍മാരെ ബദല്‍ സ്രോതസ്സുകള്‍ തേടാന്‍ പ്രേരിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
