27 Dec 2025 2:26 PM IST
Salman Khan Stock : മസിൽ ഖാൻ ബ്രാൻഡിൻ്റെ മുഖമായി, ഓഹരിക്ക് പിന്നെ മൾട്ടിബാഗർ തിളക്കം!
MyFin Desk
Summary
Salman Khan Investments : സൽമാൻ ഖാൻ ബ്രാൻഡ് അംബാസഡറായി. എഫ്എംസിജി കമ്പനി ഓഹരി പിന്നെ മൾട്ടിബാഗർ. സിനിമകളിൽ നിന്നും വിവിധ എൻഡോഴ്സ്മൻ്റ് ഡീലുകളിൽ നിന്നും പടത്തുയർത്തിയത് 2900 കോടി രൂപയുടെ ആസ്തി.
ബോളിവുഡിലെ സൂപ്പർ താരം സൽമാൻ ഖാൻ്റെ അറുപതാം ജൻമദിനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിവിധ സിനിമകളിലൂടെയും എൻഡോഴ്സ്മൻ്റ് ഡീലുകളിലൂടെയും സൽമാൻഖാൻ പടുത്തുയർത്തിയത് 2900 കോടി രൂപയുടെ ആസ്തി. ബിഗ് ബോസ് സീസണിൽ 250 കോടി രൂപയോളമാണ് വരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഒരു സിനിമയ്ക്ക് 100 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന സൽമാൻ ഖാൻ, ഒരു റിയാലിറ്റി ഷോയുടെ അവതാരകനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടെയാണ്. ബ്രാൻഡ് എൻഡോഴ്സ്മൻ്റിലൂടെ സൽമാൻ ഖാന് മാത്രമല്ല ഖാൻ മുഖമായ കമ്പനികളും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
സൽമാൻ്റെ ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ ബീയിംഗ് ഹ്യൂമന് ഇന്ന് 235 കോടി രൂപയാണ് ഏകദേശ മൂല്യം. മീഡിയ പ്രൊഡക്ഷൻ ഹൗസായ എസ്‌കെഎഫ് ഫിലിംസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വരുമാനം നൽകുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ വ്യവസായ രംഗത്തുള്ള സൽമാൻ ഖാൻ തംസ് അപ്പ്, ഇമാമി, യാത്ര തുടങ്ങിയ നിരവധി ബ്രാൻഡുകളുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്
റിയൽ എസ്റ്റേറ്റിൽ വമ്പൻ നിക്ഷേപങ്ങൾ
സൽമാൻ ഖാന്റെ ബാന്ദ്രയിലെ കടലിന് അഭിമുഖമായുള്ള വീടിന് ഇന്ന് 100 കോടി രൂപയിലധികമാണ് മൂല്യം. വമ്പൻ ഫാം ഹൌസ് ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് രംഗത്തെ മറ്റ് നിക്ഷേപങ്ങളും ആസ്തിയാണ്. സൽമാൻ ഖാന്റെ ആഡംബര കാർ ശേഖരത്തിൽ ഓഡി ആർ എ8 , ലെക്സസ് എൽഎക്സ്470, മെഴ്‌സിഡസ് എസ്-ക്ലാസ് എന്നിവയും ഉൾപ്പെടുന്നു.
കയ്യൊപ്പ് മൾട്ടിബാഗറാക്കിയ ഓഹരി
സൽമാൻ ഖാൻ വെഞ്ച്വേഴ്‌സ് വഴി ട്രാവൽ ടെക് (യാത്ര.കോം), ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ ചിങ്കാരി എന്നീ കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര.കോമിൻ്റെ ഏകദേശം 5% ഓഹരികൾ സ്വന്തമാക്കിയിരുന്നു.ഇന്ത്യൻ ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ ചിങ്കാരിയിൽ 2021-ൽ 1.3 കോടി ഡോളർ നേരത്തെ നിക്ഷേപിച്ചിരുന്നു.
സൽമാൻ മൾട്ടിബാഗർ സ്റ്റാറ്റസ് നൽകിയ ഒരു ഓഹരി തന്നെയുണ്ട്. എഫ്എംസിജി ബ്രാൻഡായ ജിആർഎം ഓവർസീസിൻ്റെ ചക്കി ഫ്രഷ് ആട്ട ബ്രാൻഡ് അംബാസഡറായതിന് ശേഷം കമ്പനിയുടെ ഓഹരി കുതിച്ചുയർന്നിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
