image

19 Feb 2026 2:22 PM IST

India

എത്ര ആഴത്തിൽ നിന്നും സമുദ്ര മലിനീകരണം തടയും, ഇന്ത്യയുടെ കിടിലൻ ഷിപ്പ്

MyFin Desk

indias giant ship can prevent marine pollution
X

Summary

സമുദ്രത്തിൽ കണ്ടെയ്നറുകൾ മറിഞ്ഞുണ്ടാകുന്ന എണ്ണ ചോർച്ച ഉൾപ്പെടെ തടയും. സമുദ്ര മലിനീകരണം തടയുന്ന ഇന്ത്യയുടെ കിടിലൻ കപ്പൽ


ഇനി സമുദ്ര മലിനീകരണം തടയാൻ വലിയ പങ്കു വഹിക്കാനാകും ഇന്ത്യയുടെ ഈ പടുകൂറ്റൻ കപ്പലിന്. ഇന്ത്യ ഗോവയിൽ രാജ്യത്തെ ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പൽ നിർമ്മിച്ചിരിക്കുകയാണ്. സമുദ്ര പ്രതാപ് എന്ന കപ്പൽ ഏറ്റവും വലിയ മലിനീകരണ നിയന്ത്രണ കപ്പൽ കൂടെയാണ്. സമുദ്ര തീരത്ത് നിന്ന് വളരെ അകലെയുള്ള എണ്ണ ചോർച്ച പോലും തടയാൻ ആകുന്ന രീതിയിലാണ് രൂപകൽപ്പന.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗോവയിൽ നിർമ്മിച്ച കപ്പൽ മത്സ്യബന്ധന മേഖലകൾ, തീരദേശ ആവാസവ്യവസ്ഥ എന്നിവക്കും സംരക്ഷണം നൽകും. ഇത് പട്രോളിംഗ് ആവശ്യങ്ങൾക്കുള്ള ഒരു കപ്പലല്ല. മത്സ്യബന്ധന മേഖലകളിലും ബീച്ചുകളിലും തീരദേശ പ്രദേശങ്ങളിലും എണ്ണ ചോർച്ച വ്യാപിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം.

കപ്പൽ മറിഞ്ഞാൽ കടൽ മലിനമാകില്ല

ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ മറിയുകയും എണ്ണചോ‍ർച്ച ഉൾപ്പെടെ വ്യാപകമാവുകയും ചെയ്യുന്ന സംഭവങ്ങൾ തുട‍ർക്കഥയാകുന്നതിനിടയിലാണ് ഇന്ത്യ സമുദ്ര പ്രതാപ് വികസിപ്പിക്കുന്നത്. അപകട സാധ്യതകൾ കണ്ടെത്തി തടയുകയാണ് ലക്ഷ്യം.

മിക്ക അപകടങ്ങളും കടൽത്തീരത്ത് നിന്ന് വളരെ ദൂരെയാണ് സംഭവിക്കുന്നത്. എന്നാൽ എണ്ണ സമുദ്രത്തിൽ പൊടുന്നനെ പടരുന്നു. വിഷ വാതകങ്ങളും സമുദ്രജലത്തിലേക്ക് വേഗത്തിൽ പടരും. ഇത് മത്സ്യ പ്രജനനത്തെ ഉൾപ്പെടെ ബാധിക്കും . എന്നാൽ സമുദ്ര പ്രതാപിന് ഇത്തരം സന്ദർഭങ്ങളിൽ എണ്ണ ചോർച്ചയുൾപ്പെടെ തടയാനാകും.

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിച്ച കപ്പൽ 2026 ജനുവരിയിൽ ആദ്യം ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്തിരുന്നു. 114.5 മീറ്റർ നീളവും 4,200 ടൺ ഭാരവും 6,000 നോട്ടിക്കൽ മൈൽ ദൈർഘ്യവും 22 നോട്ടിൽ കൂടുതൽ വേഗതയുമുള്ള കപ്പൽ കോസ്റ്റ് ഗാർഡിന്റെ ഏറ്റവും വലിയ കപ്പൽ കൂടെയാണ്.