image

17 Feb 2026 1:13 PM IST

India

സ്പോർട്സ് സ്കോളർഷിപ്പ്, അത്‍ലറ്റുകൾക്ക് 20 ലക്ഷം രൂപ വരെ, വേറിട്ട വഴിയെ ബീഹാ‍ർ

MyFin Desk

സ്പോർട്സ് സ്കോളർഷിപ്പ്, അത്‍ലറ്റുകൾക്ക് 20 ലക്ഷം രൂപ വരെ, വേറിട്ട വഴിയെ ബീഹാ‍ർ
X

Summary

അത്‍ലറ്റുകൾക്ക് 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്, സ്പോർട്സ് സ്കോളർഷിപ്പുമായി ബീഹാർ. മൂന്നു വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന അത്ലറ്റുകൾക്കാണ് തുക നൽകുക.


കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ വേറിട്ട വഴിയെ ബീഹാ‍ർ. അത്‍ലറ്റുകൾക്ക് ഒരു വർഷം മൂന്ന് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ സ്കോള‍‍ർഷിപ്പ് നൽകാനൊരുങ്ങുകയാണ് സ‍ർക്കാർ. 514 തിരഞ്ഞെടുത്ത അത്‍ലറ്റുകൾ​ക്കാണ് തുക ലഭിക്കുക. മൂന്നു വിഭാ​ഗങ്ങളിലായാണ് സ്കോള‍ർഷിപ്പ് നൽകുക. ഉത്ക‍ർഷ് , സാക്ഷം, പ്രേ‍ർണ എന്നിങ്ങനെ മൂന്നു വിഭാ​ഗങ്ങളിലായി മൂന്ന് ലക്ഷം രൂപ, അഞ്ചു ലക്ഷം രൂപ, 20 ലക്ഷം രൂപ എന്നിങ്ങനെയാണ് സ്കോള‍ർഷിപ്പ്.

ഉത്ക‍ർഷ് വിഭാ​ഗത്തിന് കീഴിൽ 20 ലക്ഷം രൂപയും സാക്ഷം വിഭാ​ഗത്തിന് കീഴിൽ അഞ്ചു ലക്ഷം രൂപയും സ്കോള‍ർഷിപ്പ് ലഭിക്കും. പ്രേ‍ർണ വിഭാ​ഗത്തിന് കീഴിൽ മൂന്നു ലക്ഷം രൂപയാണ് സ്കോള‍‍ർഷിപ്പ് ലഭിക്കുക.

ഖേലോ ബീഹാർ

ഒരു വർഷം മുമ്പാണ് ബീഹാ‍ർ മുഖ്യമന്ത്രി നിതീഷ് കുമാ‍ർ ഈ സ്കോള‍ർഷിപ്പ് പദ്ധതി സംസ്ഥാനത്ത് അവതരിപ്പിച്ചത്. ബീഹാ‍ർ സ്റ്റേറ്റ്സ് സ്പോ‍ർട്സ് അതോരിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപ വരെയുള്ള സ്കോള‍ർഷിപ്പിന് 18 അത്‍ലറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കുട്ടികളെ സ്കൂൾ തലം മുതൽ വിവിധ കായിക മത്സരങ്ങൾക്കായി സജ്ജരാക്കുന്നതിനായി പ്രത്യേക പദ്ധതിയും ബീഹാർ ആവിഷ്കരിച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ മത്സരങ്ങൾക്കായി സ്കൂൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.