image

6 May 2026 12:52 PM IST

Industries

വെളിപ്പെടുത്തിയ ആസ്തി 624 കോടി രൂപ, ദളപതിയുടെ ഓഹരി നിക്ഷേപം ഇങ്ങനെ

MyFin Desk

വെളിപ്പെടുത്തിയ ആസ്തി 624 കോടി രൂപ, ദളപതിയുടെ ഓഹരി നിക്ഷേപം ഇങ്ങനെ
X

Summary

വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും ഒരുപോലെ വിജയക്കൊടി പാറിക്കുകയാണ് ദളപതി വിജയ്. 313 കോടി രൂപയിലധികം ബാങ്ക് നിക്ഷേപമായി മാത്രമുള്ള വിജയിയുടെ ഓഹരി നിക്ഷേപങ്ങൾ ഇങ്ങനെ.


തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ടിവികെയിലൂടെ പുതിയൊരു അധ്യായം എഴുതിച്ചേ‍ർക്കുകയാണ് ദളപതി വിജയ്. തമിഴ്നാടിൻ്റെ വെള്ളിത്തിരയെ ഇളക്കിമറിച്ച ജനനായകൻ്റെ രാഷ്ട്രീയ പ്രവേശവും താരശോഭ അതേപടി തന്നെ നിലനി‍ർത്തിയുള്ളതാണ്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് മറ്റൊരു എംജിആറാകുമോ? വിജയുടെ രാഷ്ട്രീയ ഭാവി ശോഭനമാണെന്ന സൂചനകളാണ് കൊളിവുഡിൽ നിന്നുള്ളത്.

സിനിമയിൽ നിന്ന് വലിയ ആസ്തി നേടിയിട്ടുള്ള വിജയിയുടെ നിക്ഷേപങ്ങൾ വ്യത്യസ്തമാണ്. വലിയ ബാങ്ക് നിക്ഷേപമുള്ള വിജയിക്ക് ശക്തമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുമുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഒരൊറ്റ സേവിംഗ്സ് അക്കൗണ്ടിൽ മാത്രം 213.36 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്ന് സത്യവാങ്മൂലം സൂചിപ്പിക്കുന്നു. ഇപ്പോൾ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റ പാ‍ർട്ടിയായ ടിവികെയുടെ നായകൻ്റെ നിക്ഷേപ പോ‍ർട്ട്ഫോളിയോയും വ്യത്യസ്തമാണ്.

പോർട്ട്ഫോളിയോയിൽ പ്രാധാന്യം സുരക്ഷിത നിക്ഷേപങ്ങൾക്ക്

സേവിങ്സ് അക്കൗണ്ടിലെ ഇത്രയും വലിയ തുക റിസ്ക് ഇല്ലാത്ത നിക്ഷേപത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. വിജയിയുടെ മൊത്തം ആസ്തിയുടെ 0.04 ശതമാനത്തിൽ താഴെ മാത്രമാണ് ഇക്വിറ്റികളിൽ നിക്ഷേപിച്ചിരിക്കുന്നത്.

624 കോടി രൂപയുടെ ആസ്തിയിൽ ജംഗമ ആസ്തി 404 കോടി രൂപയുടേതാണ്. തൊഴിൽ, വാടക, പലിശ എന്നിവയിൽ നിന്ന് വരുമാനമായി കഴിഞ്ഞ വ‍ർഷം 184.53 കോടി രൂപ നേടിയിട്ടുണ്ട്. മറ്റ് നാല് ബാങ്കുകളിലായി 100 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ആക്സിസ് ബാങ്ക്,ഇന്ത്യൻ ഓവർസീസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിലായാണ് നിക്ഷേപം.മൊത്തം, 313 കോടി രൂപയിലധികം ബാങ്ക് നിക്ഷേപങ്ങളായി ഉണ്ട്.

ഓഹരി നിക്ഷേപം ഇങ്ങനെ

ജയ നാഗ പ്രോപ്പർട്ടി ബി ലിമിറ്റഡിലാണ് ഏറ്റവും കൂടുതൽ ഓഹരി നിക്ഷേപമുള്ളത്. ഏകദേശം 15 ലക്ഷം രൂപയോളമാണ് നിക്ഷേപം ഇന്ത്യൻ ഓവർസീസ് ബാങ്ക്, സൺ പേപ്പർ മിൽ ലിമിറ്റഡ് എന്നിവയിലും നിക്ഷേപമുണ്ട്.