image

3 March 2026 7:13 PM IST

India

Strait of Hormus closed:ഹോര്‍മുസ് അടച്ചത് ഇന്ത്യയെ ബാധിക്കുമോ?ഇന്ത്യയുടെ പക്കല്‍ 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്ന് കെപ്ലര്‍

MyFin Desk

Strait of Hormus closed:ഹോര്‍മുസ് അടച്ചത് ഇന്ത്യയെ ബാധിക്കുമോ?ഇന്ത്യയുടെ പക്കല്‍ 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്ന് കെപ്ലര്‍
X

Summary

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടാലും ഇന്ത്യക്ക് ഭയപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട്


ഇന്ത്യയുടെ പക്കല്‍ ഏകദേശം 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്ന് പ്രമുഖ അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ അഭിപ്രായപ്പെട്ടു. സംഭരണ ടാങ്കുകളിലും, ഭൂഗര്‍ഭ തന്ത്രപരമായ കരുതല്‍ ശേഖരത്തിലും, രാജ്യത്തേക്ക് പോകുന്ന കപ്പലുകളിലുമായാണ് എണ്ണശേഖരമുള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ വരവ് തടസപ്പെട്ടാല്‍ ഏകദേശം 40 മുതല്‍ 45 ദിവസത്തെ ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമാണെന്നും കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ഏകദേശം 88 ശതമാനം ഇറക്കുമതി ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ - 50 ശതമാനത്തിലധികവും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ വിതരണം ചെയ്യുകയും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുകയും ചെയ്യുന്നു. ഇറാന്‍ പ്രതിസന്ധി കാരണം അതില്‍ നിന്നുള്ള ഒഴുക്ക് തടസ്സപ്പെട്ടു.

പെട്രോള്‍,ഡീസല്‍ വില കൂടുമോ?


ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വിതരണ അപകടസാധ്യതകള്‍ രൂക്ഷമാകുമെന്ന് കെപ്ലറിലെ റിഫൈനിംഗ് & മോഡലിംഗ് ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു. മംഗലാപുരം,പാഡൂര്‍,വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസര്‍വ് സൗകര്യങ്ങളുള്ളതെന്നും സുമിത് റിറ്റോലിയ പറഞ്ഞു.

ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിതരണക്കാരും ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയയ്ക്കുന്നതിന് ഹോർമീസ് കടലിടുക്ക് ഉപയോഗിക്കുന്നു. ഇത് അടച്ചുപൂട്ടിയാൽ പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വിതരണക്കാരെ കൂടാതെ റഷ്യന്‍ എണ്ണയേയും ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും.