image

5 Jan 2026 5:02 PM IST

India

Sectoral Growth: വളർച്ചാ സാധ്യതയുള്ള ഓഹരികൾ വാങ്ങണോ? ഈ മേഖലകൾ നോക്കിക്കോളൂ!

MyFin Desk

Sectoral Growth: വളർച്ചാ സാധ്യതയുള്ള ഓഹരികൾ വാങ്ങണോ? ഈ മേഖലകൾ നോക്കിക്കോളൂ!
X

Summary

രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ രംഗക്കെ പ്രമുഖ കമ്പനികള്‍ നേട്ടത്തിലാകും.വളർച്ചാ സാധ്യതയുള്ള ഓഹരികൾ വാങ്ങണോ? ഈ മേഖലകൾ നോക്കിക്കോളൂ.


മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ഉൽപ്പന്ന അധിഷ്ഠിത മേഖലകൾ, റീട്ടെയില്‍ മേഖലകള്‍ ശക്തമായ വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ആന്റിക്ക് വ്യക്തമാക്കി. കോര്‍പ്പറേറ്റ് വരുമാനം മൊത്തവില സൂചികയുമായും ജിഡിപി വളര്‍ച്ചയുമായും പോസിറ്റീവ് ആയി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ രണ്ട് പ്രധാന മാക്രോ പാരാമീറ്ററുകളും 2027 സാമ്പത്തിക വര്‍ഷം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കോര്‍പ്പറേറ്റ് ലാഭക്ഷമതയ്ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

കമ്പനികള്‍ നേട്ടത്തില്‍

ശക്തമായ വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ ഇലക്ട്രോണിക്സ്, ടെലികോം, വ്യാവസായിക മേഖല, റീട്ടെയില്‍ മേഖല എന്നിവയാണ്. എണ്ണ,വാതകം, ഐടി സേവനങ്ങള്‍, വൈദ്യുതി യൂട്ടിലിറ്റികള്‍, എഫ്.എം.സി.ജി, ഓട്ടോ എന്നിവ വരുമാന വളര്‍ച്ചയില്‍ പിന്നിലാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2026-28 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി 50 വരുമാന വളര്‍ച്ച ഏകദേശം 16 ശതമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2024-26 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 7 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ നേട്ടമാണ്. കഴിഞ്ഞ നാല് പാദങ്ങളിലായി ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികള്‍ നേട്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് ഒരു പോസിറ്റീവ് സൂചനയായി കാണുന്നു. മെച്ചപ്പെട്ട വരുമാനവും കോര്‍പ്പറേറ്റ് പ്രകടനത്തിലെ കൂടുതല്‍ സ്ഥിരതയുമാണ് ഇത് സൂചിപ്പിക്കുന്നത്.