image

29 Sept 2026 11:33 AM IST

India

ഒക്ടോബർ ഒന്നു മുതൽ ട്രെയിനിൽ പരിശോധന കർശനമാക്കും

MyFin Desk

vande bharat sabarimala special train service from 15
X

Summary

ഒക്ടോബർ ഒന്നു മുതൽ 31 വരെയാകും പ്രത്യേക പരിശോധനകൾ.


റെയിൽവേ നിയമങ്ങളും ടിക്കറ്റ് പരിശോധനയും കർശനമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ സെൻട്രൽ റെയിൽവേക്ക് കീഴിലെ ട്രെയിൻ യാത്രക്കാർ കർശനമായ പരിശോധനകൾ നേരിടേണ്ടിവരും. ട്രെയിൻ ടിക്കറ്റ് പരിശോധന ഉൾപ്പെടെ ശക്തമാക്കുകയാണ്. പ്രത്യേക പാാസുള്ളവർ, ഇളവുകൾ ഉള്ളവർ, ക്വാട്ടയിൽ യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം നിർബന്ധമായും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിരിക്കണം.

ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധന നടപടികൾക്കാണ് സെൻട്രൽ റെയിൽവേ നേതൃത്വം നൽകുന്നത്. ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെയാകും പരിശോധനകൾ. ഷെയർഡ് ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവരും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണം. ഇ-പാസ് അല്ലെങ്കിൽ പി.ടി.ഒ ഉള്ളവർ ഒറിജിനൽ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം മാറ്റിയെടുത്ത യാത്രാ രേഖയും കരുതണം. ഇവ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി പിഴ ചുമത്താം.

മുംബൈയിലും പരിശോധന കർശനം

മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രക്കാർ അടുത്ത ആഴ്ച മുതൽ തിരിച്ചറിയൽ രേഖ കൈവശം വെക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സെൻട്രൽ റെയിൽവേ ഒക്ടോബർ 1മുതലാണ് കർശനമായ ടിക്കറ്റ് പരിശോധന ആരംഭിക്കുന്നത്. ഇളവുള്ള നിരക്കിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ, നിശ്ചിത റിസർവേഷൻ ക്വാട്ട പ്രകാരമുള്ള ടിക്കറ്റുകൾ, വിവിധ തരം പാസുകളുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ എന്നിവയും ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കും.