27 Feb 2026 9:18 AM IST
Summary
ലോകത്തിലെ ശതകോടീശ്വരൻമാരുടെ കേന്ദ്രങ്ങൾ. മുൻനിര യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കി രണ്ട് ഇന്ത്യൻ നഗരങ്ങൾ.
ലോകത്തിലെ ശതകോടീശ്വരന്മാരുടെ കേന്ദ്രമായ നഗരങ്ങൾ. പട്ടികയിൽ യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യൻ നഗരങ്ങളും. ഹുറൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകമെമ്പാടും ഏകദേശം 3000 ശതകോടീശ്വരൻമാരാണുള്ളത്. ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരം ന്യൂയോർക്കാണ്.
ഭൂരിഭാഗവും അമേരിക്ക, ഏഷ്യ-പസഫിക്, യൂറോപ്പ്യൻ രാജ്യങ്ങളിലാണ്. ലോകത്തെ ശതകോടീശ്വരൻമാരുടെ ആദ്യ പത്തുനഗരങ്ങളിൽ രണ്ട് ഇന്ത്യൻ നഗരങ്ങളുമുണ്ട്. ഏഷ്യൻ നഗരങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്. ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം യൂറോപ്പിനേക്കാൾ വേഗത്തിൽ വളരുകയാണ്. ഇന്ത്യയിൽ മാത്രം നിരവധി പുതിയ ശതകോടീശ്വരന്മാർ.
സ്വകാര്യ ഇക്വിറ്റി ഭീമൻമാർ, ഹെഡ്ജ് ഫണ്ടുകൾ
2026-ലും ലോകത്തിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമാണ് ന്യൂയോർക്ക് നഗരം. 129 ശതകോടീശ്വരന്മാരുണ്ട്. വാൾ സ്ട്രീറ്റ്, ആഗോള ഹെഡ്ജ് ഫണ്ടുകൾ, സ്വകാര്യ ഇക്വിറ്റി ഭീമന്മാർ, മീഡിയ, ടെക്ക് കമ്പനികൾ എന്നിവയുടെയൊക്കെ ആസ്ഥാനമെന്ന നിലയിൽ ലോകത്തെ അതിസമ്പന്നരുടെയെല്ലാം കേന്ദ്രമാണ് ന്യൂയോർക്ക്.
97 ശതകോടീശ്വരന്മാരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലണ്ടൻ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നഗരം ഇപ്പോഴും യൂറോപ്പിന്റെ സമ്പത്ത് കേന്ദ്രമാണ്. ധനകാര്യം, ആഗോള ഉൽപ്പന്നങ്ങൾ, ആഡംബര ബ്രാൻഡുകൾ, പ്രോപ്പർട്ടി സാമ്രാജ്യങ്ങൾ, അന്താരാഷ്ട്ര നിക്ഷേപങ്ങൾ എന്നിവയിലായി സമ്പത്ത് വ്യാപിച്ചിരിക്കുന്നു. ചൈനയിലെ ഷാങ്ഹായ് ആണ് മൂന്നാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരാണുള്ളത്.
ലക്ഷ്വറി ഹബ്ബായി മുംബൈ, ഡൽഹി
ഷാങ്ഹായിലെ ശതകോടീശ്വരന്മാരിൽ ഭൂരിഭാഗവും വിവിധ ഉൽപ്പന്നങ്ങൾ, ഐടി, ഇ-കൊമേഴ്‌സ്, ഫാർമസ്യൂട്ടിക്കൽസ്, ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നിന്നുള്ളവരാണ്. നാലാം സ്ഥാനത്ത് ചൈനയുടെ ഐടി വ്യവസായത്തിൻ്റെ കേന്ദ്രമായ ബീജിംഗ് ഉണ്ടെങ്കിൽ അഞ്ചാം സ്ഥാനത്ത് മുംബൈയാണ്. 90 ശതകോടീശ്വരന്മാരാണ് മുംബൈയിലുള്ളത്. ന്യൂഡൽഹിയാണ് പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യൻ നഗരം. ഒൻപതാം സ്ഥാനത്തുള്ള, ഇന്ത്യയിൽ 63 ശതകോടീശ്വരന്മാരാണുള്ളത്.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഉയർന്നുവന്ന പ്രധാന ഫിനാൻസ് ഹബ്ബാണ് ഇന്ത്യയുടെ തലസ്ഥാനം. അടിസ്ഥാന സൗകര്യങ്ങൾ, ടെലികോം, റിയൽ എസ്റ്റേറ്റ്, വൈവിധ്യമാർന്ന കുടുംബ ബിസിനസുകൾ എന്നിവയാണ് ഡൽഹിയിലെ ശതകോടീശ്വരൻമാരുടെ കരുത്ത്.
പഠിക്കാം & സമ്പാദിക്കാം
Home
