11 Dec 2025 6:14 PM IST
Union Budget 2026: കേന്ദ്ര ബജറ്റ് ഇത്തവണ ഞായറാഴ്ച അവതരിപ്പിക്കുമോ? ബജറ്റ് ബാഗിൽ എന്തൊക്കെ?
MyFin Desk
Summary
കേന്ദ്ര ബബറ്റ് ഇത്തവണ ഞായറാഴ്ച അവതരിപ്പിക്കുമോ?
പതിവു തെറ്റിക്കാതെ ഇത്തവണയും കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും എന്ന് സൂചന. ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. 2026 ലെ കേന്ദ്ര ബജറ്റ് ദിവസം ഓഹരി വിപണി തുറക്കുമോ എന്നതും കൗതുകമാകും.2025 ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശനിയാഴ്ച ഓഹരി വിപണിതുറന്നിരുന്നു. 2025 ലെ കേന്ദ്ര ബജറ്റിനായി ശനിയാഴ്ച ഒരു പ്രത്യേക വ്യാപാര സെഷൻ നടന്നു. സമാനമായി ഞായറാഴ്ച പ്രത്യേക വ്യാപാര സെഷൻ ഉണ്ടായേക്കും.
ശനിയും ഞായറും സാധാരണ ഓഹരി വിപണികൾക്ക് അവധിയാണ്. എന്നാൽ ബജറ്റ് അവതരണ ദിവസം പ്രത്യേക വ്യാപാര സെഷൻ ഉണ്ടായിരിക്കും. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച 2025 ഫെബ്രുവരി 1, 2020 ഫെബ്രുവരി 1, 2015 ഫെബ്രുവരി 28 തീയതികളിലും വിപണികൾ തുറന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. 2025 ലെ കേന്ദ്ര ബജറ്റ് വേളയിൽ ശനിയാഴ്ച രാവിലെ 915 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഓഹരി വിപണി പ്രവർത്തിച്ചത്.
ബജറ്റ് ദിനത്തിൽ വിപണി പ്രതികരിച്ചത് എങ്ങനെ?
കഴിഞ്ഞ ബജറ്റിൽ ഓഹരി വിപണികളിൽ ഉയർന്ന ചാഞ്ചാട്ടം അനുഭവപ്പെട്ടു. ബജറ്റ് പ്രസംഗത്തിന് ശേഷം ഉയർന്ന ചാഞ്ചാട്ടത്തിനിടയിൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റായി ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഷുറൻസ്, എഫ്എംസിജി, റിയൽ എസ്റ്റേറ്റ്, വൈദ്യുതി, റെയിൽവേ, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകൾ ശ്രദ്ധയാകർഷിച്ചിരുന്നു. സെൻസെക്സ് 5.39 പോയിന്റ് മാത്രം ഉയർന്ന് 77,505.96 എന്ന ലെവലിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിൽ 0.11 ശതമാനം മാത്രമായിരുന്നു മുന്നേറ്റം.
പഠിക്കാം & സമ്പാദിക്കാം
Home
