image

23 Feb 2026 7:20 PM IST

India

Indian Exporters:യുഎസ് താരിഫ് മാറ്റങ്ങളിൽ ആശങ്ക ഒഴിയാതെ ഇന്ത്യന്‍ കയറ്റുമതി മേഖല

MyFin Desk

Indian Exporters:യുഎസ് താരിഫ് മാറ്റങ്ങളിൽ ആശങ്ക ഒഴിയാതെ ഇന്ത്യന്‍ കയറ്റുമതി മേഖല
X

Summary

കയറ്റുമതി ചെലവ് ക്രമീകരണങ്ങളെ താരിഫ് മാറ്റം ബാധിക്കുന്നതായി റിപ്പോര്‍ട്ട്


യുഎസ് താരിഫ് മാറ്റങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ വീണ്ടും അവരുടെ ബിസിനസ് തന്ത്രങ്ങള്‍ പുനഃക്രമീകരിക്കുന്നു. മിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടാണ് താരിഫ് മാറ്റം ആരംഭിച്ചത്. യുഎസ് സുപ്രീം കോടതി പരസ്പര താരിഫ് ചട്ടക്കൂട് റദ്ദാക്കിയതോടെ പുതിയ 10% ലെവി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ 15% ആയി ഡൊണാള്‍ഡ് ട്രംപ് താരിഫ് വീണ്ടും പരിഷ്‌കരിച്ചു. പല കയറ്റുമതിക്കാര്‍ക്കും, യുഎസ് വ്യാപാര നയത്തിലെ അസ്ഥിരത ഒരു പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുകയണ്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെ നിലനിര്‍ത്താന്‍ കഴിഞ്ഞ മൂന്ന് പാദങ്ങളിലായി കമ്പനികള്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പേള്‍ ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്ടര്‍ പല്ലബ് ബാനര്‍ജി പറഞ്ഞു. യുഎസ് ബിസിനസ്സ് നിലനിര്‍ത്താന്‍ വളരെ വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കഴിഞ്ഞ മൂന്ന് പാദങ്ങളായി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആശങ്കയിലായിരുന്നു. യുഎസ് താരിഫ് നയങ്ങളിലെ പൊരുത്തക്കേട് ഇപ്പോള്‍ സാധാരണമാണെന്ന് ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനിടെ, കയറ്റുമതിക്കാര്‍ താരിഫ് നിരക്കുകളില്‍ ഒന്നിലധികം പരിഷ്‌കാരങ്ങള്‍ നേരിട്ടിട്ടുണ്ട്. തീരുവകള്‍ 50% ആയി ഉയര്‍ന്നപ്പോള്‍, ഇന്ത്യന്‍ വിതരണക്കാര്‍ 15-18% കിഴിവുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ആഘാതം കുറച്ചു. ഫെബ്രുവരി 2 ന് ഒരു വ്യാപാര കരാര്‍ പ്രഖ്യാപനത്തിനുശേഷം, കിഴിവുകള്‍ 0-3% വരെ കുറഞ്ഞു. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കി. ഇടയ്ക്കിടെയുള്ള താരിഫ് മാറ്റങ്ങള്‍ ബിസിനസുകളെ, പ്രത്യേകിച്ച് ചില്ലറ വ്യാപാരികളെയും ബ്രാന്‍ഡുകളെയും ബാധിക്കുന്നു. അവര്‍ ചെലവുകൾ നിരന്തരം പുനഃക്രമീകരിക്കുകയും വിതരണക്കാരുമായി തുടർ ചര്‍ച്ചകൾ നടത്തുകയോ ചെയ്യേണ്ടിവരുമെന്ന് ബാനര്‍ജി പറഞ്ഞു.