image

15 Aug 2026 1:06 PM IST

India

ഇന്ത്യയിൽ നിന്ന് ആഗോള ബാങ്ക്, 50 ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളും സ്വപ്നത്തിൽ

MyFin Desk

ഇന്ത്യയിൽ നിന്ന്  ആഗോള ബാങ്ക്, 50  ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളും സ്വപ്നത്തിൽ
X

Summary

ഇന്ത്യയിൽ നിന്ന് ഏറ്റവും വലിയ ആഗോള ബാങ്കുകൾ വരും, 50 ഫോർച്യൂൺ 500 കമ്പനികളുമുണ്ടാകും. വികസിത ഭാരത സ്വപ്നങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


വികസിത രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ രാജ്യത്ത് നിന്ന് വലിയ ആഗോള ബാങ്കുകൾ വരും, 50 ഫോർച്യൂൺ ഗ്ലോബൽ 500 സ്ഥാപനങ്ങൾ എന്നിവയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ജിഗാവാട്ട് ആണവോർജ ഉൽപാദനമാണ് രാജ്യം ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ അഞ്ചു ബാങ്കുകളിൽ ഒന്ന് ഇന്ത്യൻ ബാങ്കായിരിക്കും.

എഐ, സെമികണ്ടക്ടർ നിർമ്മാണ രംഗത്തും രാജ്യം മുന്നേറും. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം പ്രധാനമന്ത്രി ആവർത്തിച്ചു. സ്വാശ്രയത്വം, ഉൽപ്പാദനം, സാങ്കേതിക മികവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാൽ ഇന്ത്യക്ക് വളരാനാകും. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളുടെ ലിസ്റ്റിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടുക എന്നത് അഭിമാനകരമായ നേട്ടമാകും. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രാതിനിധ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കമ്പനികൾ ഈ നിരയിലേക്ക് വരണം.

2025 ലെ ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഒമ്പത് കമ്പനികളാണുണ്ടായിരുന്നത്. അതിൽ അഞ്ച് പൊതുമേഖലാ കമ്പനികളും നാല് സ്വകാര്യമേഖലാ കമ്പനികളും ഉൾപ്പെടുന്നു. റിലയൻസ് ഇൻഡസ്ട്രീസാണ് മുന്നിൽ. 88-ാം സ്ഥാനത്താണുള്ളത്. എൽഐസി 95-ാം സ്ഥാനത്തും ഇന്ത്യൻ ഓയിൽ 127-ാം സ്ഥാനത്തുമുണ്ട്. എസ്‌ബി‌ഐ, ഒ‌എൻ‌ജി‌സി, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബി‌പി‌സി‌എൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയാണ് പട്ടികയിലുള്ള മറ്റ് കമ്പനികൾ.