image

25 March 2024 9:21 AM GMT

India

വര്‍ക്ക് ഫ്രം ഹോം അനിവാര്യം, നാട്ടിലേക്ക് മടങ്ങാന്‍ ടെക്കികള്‍

MyFin Desk

വര്‍ക്ക് ഫ്രം ഹോം അനിവാര്യം, നാട്ടിലേക്ക് മടങ്ങാന്‍ ടെക്കികള്‍
X

Summary

  • കുടിയേറ്റ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാന്‍ വര്‍ക്ക് ഫ്രം ഹോം സഹായിക്കും.
  • നിലവില്‍ ബെംഗളൂരുവിലെ ജനസംഖ്യ 1.5 കോടിയാണ്
  • 2003-04 ല്‍ നഗരം കൊടും വരള്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു


നഗര ജീവിതത്തെ ദുരിതത്തിലാക്കി ബെംഗളൂരുവില്‍ ജലക്ഷാമം കനക്കുകയാണ്. ദൈനംദിന ജീവിതത്തെ കൂടി ബാധിച്ചു തുടങ്ങിയതിനാല്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കാണമെന്ന ആവശ്യവുമായി ഐടി കമ്പനികള്‍. താല്‍ക്കാലികമായി വര്‍ക്ക് ഫ്രം ഹോം നല്‍കുന്നതിലൂടെ ജലപ്രതിസന്ധി ഒരു പരിധി വരെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കമ്പനികള്‍ വാദിക്കുന്നത്.

കര്‍ണാടക സര്‍ക്കാരിന്റെ കണക്കനുസരിച്ച് ബെംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ജലക്ഷാമമാണ് നേരിടുന്നത്. പ്രതിദിനം 2600 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വര്‍ക്ക് ഫ്രം ഹോം നടപടികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നിരവധി നിയമ വിദഗ്ധര്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നുണ്ട്.

ഒരു വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം ക്രമീകരണങ്ങള്‍ അനുവദിച്ചാല്‍ ഏകദേശം 10 ലക്ഷം ആളുകള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും അതുവഴി ബെംഗളൂരുവിലെ വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാമെന്നും ജസ്റ്റിസ് കെ ശ്രീധര്‍ റാവു വാദിച്ചു.

1980 കളില്‍ നഗരത്തിലെ ജനസംഖ്യ 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1.5 കോടിയായി ഉയര്‍ന്നുവെന്ന് ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു. കര്‍ണാടക സംസ്ഥാനം 2003-04 മൂന്ന് വര്‍ഷത്തെ വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ പോലും, അക്കാലത്തെ ജനസാന്ദ്രത കുറവായതിനാല്‍ ആഘാതം അത്ര ഗുരുതരമായി അനുഭവപ്പെട്ടില്ല. തടാകങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.