image

13 Feb 2024 11:02 AM GMT

India

വണ്ടര്‍ലയുടെ പുതിയ പാര്‍ക്ക് ജൂണില്‍ തുറക്കും

MyFin Desk

wonderlas new park will open in june
X

Summary

  • 2000-ത്തില്‍ കിഴക്കമ്പലത്താണ് വണ്ടര്‍ല ആദ്യ പാര്‍ക്ക് തുറന്നത്
  • വണ്ടര്‍ലയുടെ നാലാമത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് ഭുവനേശ്വറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്
  • ബെംഗളുരുവിലെ വണ്ടര്‍ല പാര്‍ക്കില്‍ ഒരു വര്‍ഷം 12 ലക്ഷം സന്ദര്‍ശകര്‍ ശരാശരി എത്തുന്നുണ്ട്


വണ്ടര്‍ല ഭുവനേശ്വറില്‍ നിര്‍മിച്ച പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണ്.

പ്രതീക്ഷിച്ചതിലും മൂന്ന് മാസം മുന്‍പാണു പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വണ്ടര്‍ലയുടെ നാലാമത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് ഭുവനേശ്വറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.

2000-ത്തില്‍ കിഴക്കമ്പലത്താണ് വണ്ടര്‍ല ആദ്യ പാര്‍ക്ക് തുറന്നത്. പിന്നീട് 2005-ല്‍ ബെംഗളുരുവിലും 2016-ല്‍ ഹൈദരാബാദിലും പാര്‍ക്ക് തുറന്നു.

പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ ഭുവനേശ്വര്‍ പാര്‍ക്കില്‍ ആദ്യ ഒരു വര്‍ഷത്തില്‍ ശരാശരി ആറ് ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടര്‍ലയുടെ ബെംഗളുരുവിലെ പാര്‍ക്കില്‍ ഒരു വര്‍ഷം 12 ലക്ഷം സന്ദര്‍ശകര്‍ ശരാശരി എത്തുന്നുണ്ട്. ഈ പാര്‍ക്കില്‍ ആവറേജ് റവന്യു പെര്‍ യൂസര്‍ 1300-1400 രൂപയാണ്.

ഭുവനേശ്വറില്‍ ഇത് 1000 രൂപയാണ്.

അമ്യുസ്‌മെന്റ് പാര്‍ക്ക് തുറക്കാന്‍ മധ്യപ്രദേശ്, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നു വണ്ടര്‍ല എംഡി അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.