image

20 March 2024 7:16 AM GMT

India

വെജിനെ തിരിച്ചറിയാന്‍ പച്ച; തീരുമാനത്തില്‍ സൊമാറ്റാ മാറ്റം വരുത്തിയേക്കും

MyFin Desk

വെജിനെ തിരിച്ചറിയാന്‍ പച്ച; തീരുമാനത്തില്‍ സൊമാറ്റാ മാറ്റം വരുത്തിയേക്കും
X

Summary

  • ജാതി-മത വേര്‍തിരിവുകളിലേക്ക് നയിക്കുമെന്ന് ആശങ്ക പച്ച് വച്ച് സമൂഹം
  • നോണ്‍വെജ് കഴിക്കാത്തവരുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചതിനാലാണ് മാറ്റമെന്ന് സിഇഒ
  • പ്രത്യാഘാതങ്ങള്‍ പ്രകടമായാല്‍ മാറ്റം ഉടന്‍


രാജ്യത്തെ വെജിറ്റേറിയന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്യുവര്‍ വെജ് മോഡ് സേവനത്തിന് പച്ച കളര്‍ കോഡ് നല്‍കിയ തീരുമാനം മാറ്റാനൊരുങ്ങി സൊമാറ്റോ. പ്യുവര്‍ വെജ് മോഡ് അവതരിപ്പിച്ചതിന് പുറകേ വിവധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പച്ച യൂണിഫോമും പച്ച ബാഗുമായിരുന്നു പ്യുവര്‍ വെജ് സര്‍വീസുകളില്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇത് പിന്‍വലിക്കുമെന്നും എല്ലാ റൈഡര്‍മാര്‍ക്കും ചുവപ്പ് യൂണിഫോം തന്നെയാക്കുമെന്നും സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.സമൂഹമാധ്യമമായ എക്‌സ് വഴിയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.

രാജ്യത്തെ സസ്യാഹാരികള്‍ക്കായി നടപ്പിലാക്കിയ ഈ നീക്കത്തില്‍ മാറ്റം വരുത്തും. ചുവപ്പ്- പച്ച വര്‍ണ്ണ വ്യത്യാസം ഇനി ഉണ്ടാകില്ല. എന്നാല്‍ സൊമാറ്റോ ആപ്പില്‍ വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ സംബന്ധിച്ച വ്യത്യാസം കാണിക്കുമെന്നും സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. നിലവിലെ വര്‍ണ്ണ വ്യത്യാസം വിപരീതഫലം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങള്‍ വഴി കനത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

യൂണിഫോം കളര്‍ വ്യത്യാസം സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സമൂഹത്തെ വെജ്-നോണ്‍വെജ് എന്ന വേര്‍തിക്കുമെനന്ും റെസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷനുകളും മറ്റു വിഭാഗങ്ങളും ചിലപ്പോള്‍ നോണ്‍വെജ് ഡെലിവെറി അനുവദിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. നോണ്‍വെജ് വിളമ്പുന്ന ഒരു റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാത്ത ധാരാളം ഉപഭോക്താക്കള്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വെജ് ഡെലിവെറിക്ക് പച്ച കളര്‍ നല്‍കിയത്.

ഒരേ ഡെലിവറി സംവിധാനത്തില്‍ വിവിധ ഭക്ഷണ ബോക്‌സുകളിലേക്ക് ഗന്ധമോ രുചികളോ പകരാതിരിക്കാനാണ് ഈ നീക്കമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കാര്യമായ പ്രത്യാഘാതങ്ങളുണ്ടായാല്‍ തീരുമാനത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.