image

28 Oct 2025 3:22 PM IST

Business

ഒടുവിൽ അയഞ്ഞ് ഇന്ത്യ; യുഎസിന് മുൻതുക്കം, റഷ്യൻ ക്രൂഡ് കുറച്ച് ബിപിസിഎൽ

MyFin Desk

ഒടുവിൽ അയഞ്ഞ് ഇന്ത്യ; യുഎസിന് മുൻതുക്കം, റഷ്യൻ ക്രൂഡ് കുറച്ച് ബിപിസിഎൽ
X

Summary

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറച്ചു


ഒടുവിൽ യുഎസ് സമ്മർദ്ദം ഫലം കണ്ടുതുടങ്ങി. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയ്ക്കാനൊരുങ്ങി ബിപിസിഎൽ ഉൾപ്പെടെയുള്ള കമ്പനികൾ. സ്പോട്ട് ക്രൂഡിനായുള്ള ടെൻഡറാണ് പുനസ്ഥാപിക്കുന്നത്. റഷ്യൻ എണ്ണക്കു പകരം എണ്ണ വാങ്ങുന്നതിനായി ഏഴു മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പുതിയ ടെൻഡർ വിളിക്കുമെന്നാണ് സൂചന.

2022 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി. 5 .7 ലക്ഷം ബാരലാണ് ഒക്ടോബറിൽ ഒരു ദിവസം ഇറക്കുമതി ചെയ്യുന്നത്. വാഷിങ്ടണിൽ നിന്ന് ഡൽഹിക്കുമേലുള്ള സമ്മർദം ഉയരുന്നതാണ് ഇറക്കുമതിയിലെ പെട്ടെന്നുള്ള വർധനക്ക് പിന്നിൽ. യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. നവംബറിൽ കയറ്റുമതി ഏകദേശം നാലുലക്ഷം ബാരൽ ആയി ഉയരുമെന്നാണ് സൂചന. ഓരോ വർഷവും ശരാശരി ഏകദേശം 3,00,000 ബാരലാണ് ഇറക്കുമതി ചെയ്യുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ കണക്കാക്കുന്നത്. എന്നാൽ നാലുലക്ഷം ഡോളറായി കയറ്റുമതി ഉയരുന്നത് കുത്തനെയുള്ള വർധനക്ക് കാരണമാകും.