image

9 Dec 2025 11:23 AM IST

Business

Indigo News: ഇൻഡിഗോ ഫ്ലൈറ്റുകൾ റദ്ദാക്കാൻ കാരണമിത്, വിശദീകരണവുമായി എയർലൈൻ

MyFin Desk

crisis management group to resolve indigo crisis
X

Summary

പ്രവർത്തന തടസത്തിൻ്റെ കാരണം വിശദീകരിച്ച് ഇൻഡിഗോ. വിശദമായ റിപ്പോർട്ടിന് കൂടുതൽ സമയം നൽകണമെന്ന് അഭ്യർഥിച്ചു.


വിമാന റദ്ദാക്കലുകൾ സംബന്ധിച്ച് ഡിജിസിഎയ്ക്ക് ഔദ്യോഗിക വശദീകരണം നൽകി ഇൻഡിഗോ.സാങ്കേതിക തടസങ്ങൾ ഉൾപ്പെടെയുള്ള ഒന്നിലധികം ഘടകങ്ങൾ സർവീസുകൾ താളം തെറ്റാൻ കാരണമായതായി എയർലൈൻ അറിയിച്ചു. യാത്രക്കാർക്ക് സമയബന്ധിതമായി അറിയിപ്പുകൾ നൽകിയന്നും ഭക്ഷണം, ലഘുഭക്ഷണം, ഹോട്ടൽ താമസസൗകര്യം, പ്രാദേശിക ഗതാഗത സംവിധാങ്ങൾ എന്നിവ ഒരുക്കിയതായും ഇൻഡിഗോ ചൂണ്ടിക്കാട്ടി. മിക്ക ഉപഭോക്താക്കളുടെയും റീഫണ്ട് നടപടികൾ പ്രോസസ്സ് ചെയ്തതായി എയർലൈൻ അറിയിച്ചു.

അടുത്തിടെ ഇൻഡിഗോ നേരിട്ട പ്രതിസന്ധി വ്യോമയാന മേഖലയിലെ വലിയ തോതിലുള്ള പ്രവർത്തന തടസ്സങ്ങൾക്ക് കാരണമായിരുന്നു. നൂറുകണക്കിന് വിമാനങ്ങൾ റദ്ദു ചെയ്തത് നിരവധി യാത്രക്കാരെ ബാധിച്ചു. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമാപണം നടത്തി.

വിശദ റിപ്പോർട്ടിന് കൂടുതൽ സമയം വേണം

കൃത്യമായ കാരണം ഇപ്പോൾ ചൂണ്ടിക്കാണിക്കാൻ കഴിയില്ലെങ്കിലും സാങ്കേതിക തടസത്തിനൊപ്പം പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമത്തിലുണ്ടായ മാറ്റങ്ങളും, ഷെഡ്യൂൾ മാറ്റങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണമായതായി എയർലൈൻ അറിയിച്ചു. വിശദമായ റിപ്പോർട്ട് നൽകാൻ ഇൻഡിഗോ ഡിജിസിഎയോട് കൂടുതൽ സമയം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇൻഡിഗോയുടെ വിമാന ഷെഡ്യൂളിന്റെ അഞ്ചു ശതമാനം കുറയ്ക്കാൻ ഡിജിസിഎ ഉത്തരവിട്ടു. ദിവസേനയുള്ള 110 വിമാന സർവീസുകൾ മറ്റ് വിമാനക്കമ്പനികൾക്ക് നൽകിയേക്കും. ഇന്ത്യയിലെ വ്യോമയാന പ്രതിസന്ധിക്കെതിരെ പൊതുജനരോഷം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.