image

16 Dec 2025 2:11 PM IST

Kerala

തീരദേശ ജില്ലകളിൽ നിന്ന് കൊച്ചിയിലേക്ക് വേഗം എത്താം; മുനമ്പം-അഴീക്കോട് പാലം നിര്‍മ്മാണം അതിവേഗത്തില്‍

MyFin Desk

തീരദേശ ജില്ലകളിൽ നിന്ന് കൊച്ചിയിലേക്ക് വേഗം എത്താം; മുനമ്പം-അഴീക്കോട് പാലം നിര്‍മ്മാണം അതിവേഗത്തില്‍
X

Summary

തീരദേശ ജില്ലകളില്‍നിന്ന് കൊച്ചി നഗരത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗമായി പാലം മാറും.


എറണാകുളം-തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശപാതയിലെ പ്രധാന പാലമായ മുനമ്പം - അഴീക്കോട് പാലം നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. പാലം അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചേര്‍ത്തല-പൊന്നാനി ഇടനാഴിയിലെ ഏറ്റവും പ്രധാന പാലമാണിത്. തൃശ്ശൂര്‍ ജില്ലയുടെ തീരദേശത്തുള്ളവര്‍ക്ക് മുനമ്പം ഹാര്‍ബറിലേക്ക് എളുപ്പം എത്താം. തീരദേശ ജില്ലകളില്‍നിന്ന് കൊച്ചി നഗരത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗമായി പാലം മാറും.

മുസിരിസ് കാഴ്ചകൾ കാണാം

കരയിലും പുഴയിലുമായി 196 പൈലുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഇതിനുമുകളില്‍ പിയര്‍ ക്യാപ്പും അതിനുമുകളിലായി സ്പാനുകളുമായാണ് നിര്‍മാണം. തൂണുകളില്‍ സെഗ്മെന്റല്‍ ഓട്ടോ ലോഞ്ചിങ് സിസ്റ്റത്തിലാണ് സ്പാനുകള്‍ സ്ഥാപിക്കുന്നത്.

50 മീറ്റര്‍ നീളമുള്ള സ്പാനുകള്‍ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഘടിപ്പിക്കുന്നത്. സെഗ്മെന്റല്‍ കാസ്റ്റിങ്ങിന് വേ മോള്‍ഡ് ഗുജറാത്തില്‍ നിന്നും കപ്പല്‍മാര്‍ഗം എത്തിക്കും. പുരാതന മുസിരിസ് കൊടുങ്ങല്ലൂര്‍ തുറമുഖകവാടമായ ഇവിടത്തെ പ്രകൃതിസൗന്ദര്യം നേരിട്ട് ആസ്വദിക്കാനാവും വിധമാണ് പാലത്തിന്റെ ഘടന. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.