9 Dec 2025 9:56 PM IST
Kerala
ആദ്യഘട്ട പോളിങ് 70% കടന്നു; ഉയർന്ന പോളിങ് എറണാകുളത്ത് 74.21%, കുറവ് പത്തനംതിട്ടയിൽ 65.55%
MyFin Desk
Summary
വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും നീണ്ട നിരയായിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 7 മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55%). തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
