6 Feb 2024 4:39 PM IST
Summary
- ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 8494 സംരംഭങ്ങൾ
- 19,472 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
- 2022-23 സാമ്പത്തിക വര്‍ഷം 12,428 സംരംഭങ്ങളാണ് ആരംഭിച്ചത്
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സംരംഭക വർഷം’ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയിൽ ആരംഭിച്ചത് 8494 സംരംഭങ്ങൾ.
2023 മാർച്ച് മുതൽ 2024 ജനുവരി 31 വരെയുള്ള കണക്കാണിത്. സംരംഭക വർഷം പദ്ധതിയിലൂടെ 619.45 കോടി രൂപയുടെ നിക്ഷേപവും 19,472 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്.
വിവിധ പദ്ധതികളിലായി 285 യൂണിറ്റുകൾക്കായി 439.08 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നൽകി.
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകർക്ക് മാത്രമായുള്ള പി.എം.എഫ്.എം.ഇ പദ്ധതിയിൽ 212 യൂണിറ്റുകൾക്കാണ് സഹായം നൽകിയത്. ഇതിൽ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറം ജില്ലയ്ക്ക്.
കഴിഞ്ഞ സംരംഭക വർഷത്തിലും (2022-23 സാമ്പത്തിക വര്‍ഷം) മികച്ച മുന്നേറ്റമുണ്ടാക്കാൻ ജില്ലയ്ക്ക് സാധിച്ചിരുന്നു. 12,428 സംരംഭങ്ങളാണ് ഈ കാലയളവില്‍ ജില്ലയില്‍ ആരംഭിച്ചത്. 812.07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്. ഇതിലൂടെ 28,818 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
കൂടാതെ സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളിലായി 162 യൂണിറ്റുകൾക്ക് 348.26 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നൽകിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
