8 Jan 2024 1:38 PM IST
Summary
- ഹരിതകര്‍മ്മ സേനാംഗങ്ങളാണ് മാലിന്യം ശേഖരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നത്
മാലിന്യമുക്ത നവകേരളം കാംപയിന്റെ ഭാഗമായി നടക്കുന്ന ഡോര്‍ ടു ഡോര്‍ യൂസര്‍ഫീ കളക്ഷന്‍ മലപ്പുറം ജില്ലയില്‍ രണ്ട് കോടി രൂപ കടന്നു. നവംബര്‍ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയില്‍ നിന്നും യൂസര്‍ഫീ കളക്ഷനായി ലഭിച്ചത്.
ഏറ്റവും കൂടുതല്‍ യൂസര്‍ഫീ ലഭിച്ചത് പുറത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നാണ്. ഇവിടെ നിന്നും 3,52,530 രൂപ (83.96 ശതമാനം)യാണ് യൂസര്‍ഫീ ഇനത്തില്‍ ലഭിച്ചത്.
രണ്ടാം സ്ഥാനത്ത് 9,50,600 രൂപ(83.40 ശതമാനം)യുമായി പെരിന്തല്‍മണ്ണ നഗരസഭയാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും 4,21,600 രൂപ (81.89 ശതമാനം) ലഭിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങളാണ് മാലിന്യം ശേഖരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നത്.
പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളിലും നടക്കുന്നത്. വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും വേഗത്തില്‍ നടപ്പാക്കന്നുണ്ട്. മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കോര്‍പ്പസ് ഫണ്ട് നല്‍കുന്നതുള്‍പ്പെടെയുള്ള വിവിധ പ്രോത്സാഹന നടപടികളും സ്വീകരിക്കുന്നുണ്ട്.
ഹരിത കര്‍മ്മസേനക്ക് യുസര്‍ഫീ നല്‍കാത്തവര്‍ക്കെതിരെയും മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും ഫൈന്‍ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ കേരള പഞ്ചായത്ത് രാജ്/മുനിസിപ്പല്‍ ഭേദഗതി നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ അഭിപ്രായപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
