image

9 Dec 2025 2:43 PM IST

Kerala

പോളിങ്; മുന്നിൽ ആലപ്പുഴ, കുറവ് തിരുവനന്തപുരത്ത്

MyFin Desk

പോളിങ്; മുന്നിൽ ആലപ്പുഴ, കുറവ് തിരുവനന്തപുരത്ത്
X

Summary

ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടിങ്


തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 7 മണിക്കൂർ പിന്നിട്ടു. ആകെ 53.54% പേർ വോട്ട് രേഖപ്പെടുത്തി.ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടിങ് നടക്കുന്നത് .ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (43.54%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (50.02%).

കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും.