6 Oct 2023 10:55 AM IST
Summary
- 2023 ല്‍ കേരളത്തില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 2023 ല്‍ കേരളത്തില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍, ആര്‍ക്കിടെക്ച്ചറല്‍,ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി www.keralaenergy.gov.in സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം ecawardsemc@gmail.comഎന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
